Karunagappally Santhosh Murder: കരുനാ​ഗപ്പള്ളി സന്തോഷ് വധക്കേസ്; മുഖ്യപ്രതി തമിഴ്നാട്ടിൽ നിന്നും പിടിയിൽ

കൊലപാതകം നടന്ന് 21 ദിവസത്തിന് ശേഷമാണ് തമിഴ്നാട്ടിൽ നിന്നും പൊലീസ് പ്രതിയെ പിടികൂടുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 16, 2025, 01:38 PM IST
  • അലുവ അതുൽ എന്നയാളാണ് പിടിയിലായത്.
  • തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്നാണ് പ്രതിയെ പിടികൂടുന്നത്.
  • കൊലപാതകം നടന്ന് 21 ദിവസം കഴിഞ്ഞാണ് മുഖ്യ പ്രതിയെ പൊലീസ് പിടികൂടുന്നത്.
Karunagappally Santhosh Murder: കരുനാ​ഗപ്പള്ളി സന്തോഷ് വധക്കേസ്; മുഖ്യപ്രതി തമിഴ്നാട്ടിൽ നിന്നും പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിലെ ഗുണ്ടാനേതാവ് സന്തോഷ് കൊലപാതക കേസിലെ മുഖ്യ പ്രതി പിടിയിലായി. അലുവ അതുൽ എന്നയാളാണ് പിടിയിലായത്. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്നാണ് പ്രതിയെ പിടികൂടുന്നത്. കൊലപാതകം നടന്ന് 21 ദിവസം കഴിഞ്ഞാണ് മുഖ്യ പ്രതിയെ പൊലീസ് പിടികൂടുന്നത്. കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്.

Add Zee News as a Preferred Source

കൊലപാതകത്തിന് ശേഷം ആലുവയിലേക്ക് കടന്ന പ്രതി പിന്നീട് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തൃശൂരിൽ വെച്ച് വാഹനം വാടകയ്ക്ക് എടുത്ത ശേഷം തമിഴ്നാട്ടിലേക്ക് കടന്നു. പ്രതി തമിഴ്നാട്ടിൽ ഉണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്നാണ് കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് സംഘവും തിരുവള്ളൂരിൽ പരിശോധന നടത്തിയത്. ഇവിടെ ഒരു ക്ഷേത്രത്തിന് സമീപം ഒളിച്ച് താമസിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. 

Also Read: Sabarimala Prilgrims Accident: എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

സംഭവത്തിന് പിന്നാലെ പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ അലുവ അതുലിന് കൊലപപാതകത്തിൽ പങ്കുണ്ടെന്നത് വ്യക്തമാണ്. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം തിരികെ പോകുന്നതിനിടെ അനീറെന്ന മറ്റൊരാളെ കൂടി വവ്വാക്കാവിൽവെച്ച് വെട്ടിയതും അതുൽ തന്നെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതുൽ കൂടി പിടിയിലായതോടെ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടിയതായി പൊലീസ് അറിയിച്ചു. നേരെത്തെ അലുവ അതുലിൻ്റെ വീട്ടിൽ കരുനാ​ഗപ്പള്ളി പൊലീസ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ എയർ പിസ്റ്റൺ കണ്ടെത്തിയിരുന്നു. കൂടാതെ മഴുവും വെട്ടുകത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങളും കണ്ടെത്തിയിരുന്നു. 

മാർച്ച് 27നാണ് കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ​ഗുണ്ടാനേതാവ് സന്തോഷിനെ ഒരു സംഘം വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. 2024 നവംബറിൽ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷിനെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങിയ സമയത്താണ് സന്തോഷിന്റെ കൊലപാതകം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News