കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. ആലപ്പുഴ കുതിരപ്പന്തി സ്വദേശി സോനു ആണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 5 ആയി. രാജീവ്, പ്യാരി, മനു, ഹരി എന്നിവർ നേരത്തെ പിടിയിലായിരുന്നു.
മാർച്ച് 27നാണ് കൊലപാതകം നടന്നത്. മൺവെട്ടി ഉപയോഗിച്ചാണ് പ്രതികൾ സന്തോഷിന്‍റെ മുറിയുടെ വാതിൽ തകർത്തത്. പിന്നീട് വാളും കമ്പിപ്പാരയും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. സന്തോഷിന്റെ ഇടത് തോളിനും ഇടത് കാലിനും ഗുരുതര പരിക്കേറ്റിരുന്നതായി എഫ്ഐആറിൽ പറയുന്നു.
കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വധശ്രമക്കേസിൽ പ്രതിയായിരുന്നു കൊല്ലപ്പെട്ട സന്തോഷ്. 2014-ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. അക്രമികൾ സന്തോഷിന്റെ കാല് വെട്ടിമാറ്റുകയായിരുന്നു. തുടർന്ന് രക്തം വാർന്നാണ് സന്തോഷ് മരിച്ചതെന്നാണ് നിഗമനം. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









