Karunagappally Murder: കരുനാഗപ്പള്ളിയിലെ കൊലപാതകം: കൊലയ്ക്ക് കാരണം മുൻ വൈരാഗ്യം, സംഘത്തിൽ നാല് പേരെന്ന് പൊലീസ്

മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘമാണ് മകനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് സന്തോഷിന്റെ അമ്മ പറ‍ഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Mar 27, 2025, 12:18 PM IST
  • കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് നാലം​ഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
  • വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ടസന്തോഷ്.
  • പുലർച്ചെ രണ്ടേ കാലോടെയാണ് കൊലപാതകം നടന്നത്.
Karunagappally Murder: കരുനാഗപ്പള്ളിയിലെ കൊലപാതകം: കൊലയ്ക്ക് കാരണം മുൻ വൈരാഗ്യം, സംഘത്തിൽ നാല് പേരെന്ന് പൊലീസ്

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലയാളി സംഘത്തിൽ 4 പേരുണ്ടായിരുന്നതായി എഫ്ഐആറിൽ‌ പറയുന്നു. കൊലയ്ക്ക് കാരണം മുൻ വൈരാ​ഗ്യമാണെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. മൺവെട്ടി ഉപയോ​ഗിച്ചാണ് പ്രതികൾ സന്തോഷിന്‍റെ മുറിയുടെ വാതിൽ തകർത്തത്. പിന്നീട് വാളും കമ്പിപ്പാരയും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. സന്തോഷിന്റെ ഇടത് തോളിനും ഇടത് കാലിനും ഗുരുതര പരിക്കേറ്റെന്നും എഫ്ഐആറിൽ പറയുന്നു. 

Add Zee News as a Preferred Source

കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് നാലം​ഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. പുലർച്ചെ രണ്ടേ കാലോടെയാണ് കൊലപാതകം നടന്നത്. സംഭവ സമയം സന്തോഷും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 2014-ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. 

അക്രമി സംഘം മുഖംമൂടി ധരിച്ചാണ് എത്തിയതെന്ന് സന്തോഷിന്‍റെ അമ്മ ഓമന പറഞ്ഞു. വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞതിന് ശേഷമായിരുന്നു ആക്രമണം. മുൻപും ഇത്തരത്തിൽ വീട്ടിൽ എത്തി മകനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നുവെന്നും മകനെ കൊല്ലരുതേ എന്ന് നിലവിളിച്ചിട്ടും അക്രമികൾ പിന്മാറിയില്ലെന്നും ഓമന പറഞ്ഞു. 

Also Read: Kollam Crime News: അരമണിക്കൂറിനിടെ രണ്ടാമത്തെ ആക്രമണം; കൊല്ലത്ത് നടന്നുപോകുന്നതിനിടെ യുവാവിന് വെട്ടേറ്റു

അക്രമികൾ സന്തോഷിന്റെ കാല് വെട്ടിമാറ്റുകയായിരുന്നു. തുടർന്ന് രക്തം വാർന്നാണ് സന്തോഷ് മരിച്ചതെന്നാണ് നി​ഗമനം. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തി അരമണിക്കൂറിന് ശേഷം മറ്റൊരാൾക്ക് കൂടി വെട്ടേറ്റിരുന്നു. ഓച്ചിറ വവ്വാക്കാവിൽ അനീറിനെ വെട്ടിക്കൊലപ്പെടുത്താനാണ് ശ്രമം നടന്നത്. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തിനൊപ്പം നടന്നു പോകുമ്പോൾ കാറിലെത്തിയ സംഘം അനീറിനെ ആക്രമിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News