തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച ഹണിട്രാപ്പിൽ ഒടുവിൽ പ്രതികളെ പിടികൂടി പോലീസ്. യുവാവിനെ കഴക്കൂട്ടേത്ത് വിളിച്ചുവരുത്തി ആഡംബര കാറും സ്വർണാഭരണവും മൊബൈൽ റോണും തട്ടിയെടുത്ത കേസിലെ പ്രതികളെ ആണ് പോലീസ് പിടികൂടിയത്. കഴക്കൂട്ടം പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
നെയ്യാറ്റിൻകര സ്വദേശി കാർത്തിക്, പേയാട് സ്വദേശി അർഷാദ്, പാലോട് സ്വദേശി ആസിഫ് എന്നിവരാണ് പിടിയിലായത്. കാർത്തിക്കിനെ ആയിരുന്നു ആദ്യം പിടികൂടിയത്. പിന്നീടാണ് അർഷാദിനേയും ആസിഫിനേയും അറസ്റ്റ് ചെയ്തത്. ഇതിൽ അർഷാദ് പേയാട് സ്റ്റേഷൻ റൌഡിയാണ്.
വെള്ളിയാഴ്ച രാത്രി ആയിരുന്നു സംഭവം. കാട്ടാക്കട മാറനല്ലൂർ സ്വദേശി, രാജ് ഭവനിൽ അനുരാജിന്റെ ഓഡി കാറും പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ആണ് പ്രതികൾ തട്ടിയെടുത്തത്. യുവതിയെ ഉപയോഗിച്ച് ഹണി ട്രാപ്പിൽ പെടുത്തിയായിരുന്നു ഇത്. അനുരാജിനെ കഴക്കൂട്ടത്തേക്ക് വിളിച്ചുവരുത്തി ആയിരുന്നു പ്രതികളുടെ നീക്കം.
രണ്ട് ആഴ്ച മുമ്പായിരുന്നു യുവതി ഇൻസ്റ്റാഗ്രാം വഴി അനുരാജിനെ പരിചയപ്പെടുന്നത്. ഈ പരിചയം വളർന്നാണ് ഹണിട്രാപ്പിൽ എത്തിയത്. യുവതി വിളിച്ചതിന് അനുസരിച്ചാണ് അനുരാജ് കഴക്കൂട്ടത്തേക്ക് വന്നത്. പിനനീട് യുവതി അനുരാജിന്റെ കാറിൽ കയറി. അതോടൊപ്പം തന്നെ കാറിന്റെ ലൈവ് ലൊക്കേഷൻ വാട്സ് ആപ്പ് വഴി പ്രതികൾക്ക് കൈമാറുകയും ചെയ്തു.
അനുരാജിന്റെ കാർ ബൈപ്പാസ് ജംഗ്ഷനിൽ എത്തിയപ്പോൾ പ്രതികൾ മറ്റൊരു ഇന്നോവ കാറിൽ എത്തി തട ഇന്നവോ കാറിൽ എത്തിയ പ്രതികൾ തടഞ്ഞു. തുർന്ന് അനുരാജിന്റെ കഴുത്തിൽ കത്തിവച്ച് മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ മാല പൊട്ടിച്ചെടുത്തു. അനുരാജിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇതോടെ അനുരാജ് ഓടിരക്ഷപ്പെടുകയായിരുന്നു.
അതിന് ശേഷം അക്രമികൾ അനുരാജിന്റെ കാറുമായി കടക്കുകയായിരുന്നു. കാറിനുള്ളിൽ ഒന്നരലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും 4,17,000 ( നാല് ലക്ഷത്തി പതിനേഴായിരം ) രൂപയും ഉണ്ടായിരുന്നതായി അനുരാജ് പോലീസ് നൽകിയ മൊഴിയിൽ പറയുന്നു. അനുരാജിനൊപ്പം കാറിൽ കയറിയെ യുവതിയെ പറ്റിയുള്ള വിവരങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്. കേസിൽ മൂന്ന് പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കാർ തട്ടിയെടുത്തത് എന്ന രീതിയിലും സൂചനകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









