വയനാട്: വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിലായി. തൊണ്ടർനാട് പഞ്ചായത്തിലെ ഗ്രേഡ് സെക്കൻഡ് ഓവർസിയർ പി.സുധിയാണ് ആണ് വയനാട് ജില്ല വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ സംഘം അറസ്റ്റ് ചെയ്തത് . കണ്ണൂർ സ്വദേശികൾ തൊണ്ടർനാട് പഞ്ചായത്തിലെ കോറോം വെറും മരച്ചുവട് മണികല്ലിൽ നിർമ്മിക്കുന്ന സർവീസ് വില്ലയ്ക്ക് അനുമതി നൽകുന്നതിനായി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു .
കെട്ടിട നിർമാണത്തിനും അനുബന്ധ പ്രവൃത്തികൾക്കും നിരന്തരം പണം ആവശ്യപ്പെടുകയും അനാവശ്യമായി അനുമതി നീട്ടികൊണ്ടുപോവുകയും ചെയ്തതോടെ ഇവർ വിജിലൻസിൽ പരാതി നൽകിയിരുന്നു. വിജിലൻസ് ഈ കാര്യം പരിശോധിക്കുകയും നിർദ്ദേശപ്രകാരം സ്ഥലമുടമകൾ ചൊവ്വാഴ്ച അനുമതിക്കായി പഞ്ചായത്ത് ഓഫീസിൽ എത്തുകയും ചെയ്തു.
എന്നാൽ പഞ്ചായത്ത് ഒാഫീസിൽ നിന്നുംഓവർസിയർ പണംകൈ പറ്റിയില്ല പകരം സൈറ്റ് വിസിറ്റ് ചെയ്യാൻ എന്നു പറഞ്ഞ് നിർമ്മാണ സ്ഥലത്തെത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഉടമകൾ 5000 രൂപ കൊടുക്കുകയും രഹസ്യമായി ഇവിടെ നിലയുറപ്പിച്ചവിജിലൻസ് സംഘം പിടികൂടുകയുമായിരുന്നു.
പരിശോധനയിൽ കൈയിൽ നോട്ടിലെ രാസവസ്തുക്കൾ കണ്ടെത്തിയതോടെ ഓവർസിയറെ വിജിലൻസ് സംഘം അറസ്റ്റ്ചെയ്തു. സി ഐ ശശിധരൻ , എസ് ജയപ്രകാശ് , എഎസ്ഐമാരായ റെജി , സുരേഷ്, ജോൺസൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഉള്ള സംഘമാണ് പ്രതിയെ കുടുക്കിയത്.
അതേസമയം തൃശൂർ റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ വെങ്ങിണിശ്ശേരിയിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് വടിവാൾ കണ്ടെത്തിയ സംഭവത്തിൽ രക്ഷപ്പെട്ട നാല് പ്രതികളും ചേർപ്പ് പോലീസിന്റെ പിടിയിലായി.പോലീസിന്റെ വാഹനം പ്രതികളുമായി സഞ്ചരിച്ചിരുന്ന കാറുമായി ഇടിച്ചുനിർത്തിയാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...