)
കോയമ്പത്തൂര്‍: സിങ്കപ്പൂരില്‍ നിന്നും കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളികളിൽ നിന്നും ഏഴുകോടിയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടിയതായി റിപ്പോർട്ട്. സംഭവത്തിൽ കോട്ടയം സ്വദേശികളെ അറസ്റ്റ് ചെയ്തു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എയര്‍ ഇന്റലിജന്‍സ് യൂണിറ്റും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഹൈഡ്രോ പോണിക് കഞ്ചാവ് പിടികൂടിയത്. സംഭവം നടന്നത് തിങ്കളാഴ്ച രാത്രിയാണ്. രണ്ടുപേരുടെയും ബാഗില്‍ നിന്നും 6.73 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
എംഡിഎംഎയുമായി രണ്ടു പേർ പാലക്കാട് പിടിയിൽ
മണ്ണാര്‍ക്കാട് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. മുതുകുറുശ്ശി സ്വദേശി ഷബീര്‍, കരിമ്പ സ്വദേശി അമല്‍ ഷാജി എന്നിവരാണ് മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും അഞ്ച് ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കളുടെ കാറില്‍ നിന്നും പോലീസ് ലഹരി മരുന്ന് പിടികൂടിയത്.
ഇതിനിടയിൽ മൊഴിക്കോട് വടകര ആയഞ്ചേരിയിൽ മെത്തഫിറ്റമിന്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. 95 ഗ്രാം മെത്തഫിറ്റമിനാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയറിയിക്കുന്നത്. വള്ള്യാട് ഞാലിമുക്കില് ഇലക്ട്രിക് പോസ്റ്റിന് സമീപമാണ് മെത്തഫിറ്റമിന്‍ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.