)
കൊച്ചി: കൊച്ചിയിൽ ബാറിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കൊച്ചി കതൃക്കടവിലെ ബാറിലാണ് ഡിജെ പാർട്ടി നടക്കുന്നതിനിടെ സംഘർഷം ഉണ്ടായത്. സിനിമാരംഗത്തെ പ്രമുഖർ ഉൾപ്പെടെ പങ്കെടുത്ത ഡിജെ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റതായാണ് വിവരം. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്.
ഒരു യുവതിയാണ് തൊടുപുഴ സ്വദേശിയായ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് വിവരം. മദ്യക്കുപ്പി ഉപയോഗിച്ച് യുവാവിന്റെ കഴുത്തിൽ കുത്തിയതായാണ് സ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തെന്നാണ് സ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നത്.
എന്നാൽ, ഇക്കാര്യത്തിൽ പോലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവത്തിന് പിന്നാലെ ബാറിന് മുന്നിൽ തടിച്ചുകൂടിയ ആളുകളെ പോലീസെത്തിയാണ് പിരിച്ചുവിട്ടത്. നിലവിൽ പ്രദേശത്ത് പ്രശ്നങ്ങൾ ഇല്ലെന്നും സ്ഥിതി ശാന്തമാണെന്നുമാണ് വിവരമെങ്കിലും പോലീസ് സ്ഥലത്ത് തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.