കോഴിക്കോട്: കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം വീട്ടിലെത്തിയത് രണ്ടു വാഹനങ്ങളിലായാണെന്ന് യുവാവിന്റെ അമ്മ. മുഖം മൂടിയാണ് ഇവർ എത്തിയത്. അനൂസിന്‍റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് ആദ്യം സംഘം ശ്രമിച്ചത്. അത് തടയാൻ ശ്രമിച്ചപ്പോഴാണ് അനൂസിനെ തട്ടിക്കൊണ്ട് പോയതെന്ന് ഉമ്മ ജമീല പറഞ്ഞത്. കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ. അനൂസിന്റെ സഹോദരൻ മൂന്ന് പേർക്ക് കൊടുക്കാനുള്ളത് ലക്ഷങ്ങളാണെന്നും ജമീല പറഞ്ഞു.
കിഴക്കോത്ത് സ്വദേശി റഷീദിൻ്റെ മകൻ അനൂസ് റോഷനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. വൈകീട്ട് 4 മണിയോടെ ആയുധങ്ങളുമായാണ് സംഘം വീട്ടിലെത്തിയത്. സംഘത്തിന്റെ കയ്യില്‍ നിന്നും ഒരു കത്തി വീട്ടുമുറ്റത്ത് വീണു. KL 65 L8306 നമ്പർ കാറിലാണ് സംഘം അനൂസിന്റെ വീട്ടിലെത്തിയത്. സമീപത്തെ അങ്ങാടിയിലെ സിസിടിവിയിൽ ഇവര്‍ കടന്നുകളയുന്നതിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
അനൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണുള്ളത്. ഇവിടെ വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.