പെരിന്തൽമണ്ണ: 10 കിലോ കഞ്ചാവുമായി കൊൽക്കത്ത സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ബർദമാൻ സ്വദേശികളായ രാഹുൽദാസ്, എസ്.കെ. ഹരൻ എന്നിവരെയാണ് പിടികൂടിയത്. പ്രതികളെ പുഴക്കാട്ടിരി ചൊവ്വാണ എൽ.പി സ്കൂളിന് സമീപത്തെ വാടക വീട്ടിൽ നിന്നാണ് പിടികൂടിയത്.
Also Read: പൂനെ ബലാത്സംഗക്കേസിൽ പ്രതി പിടിയിൽ
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനിൽ വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്തുന്നതായി ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്തിന്റെയും കൊളത്തൂര്‍ പോലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
Also Read: ശുക്രൻ ശനിയുടെ നക്ഷത്രത്തിലേക്ക്; ഇവരുടെ തലവര മാറും, ലഭിക്കും സമ്പത്സമൃദ്ധി!
പ്രതികൾ താമസിച്ചിരുന്ന വാടക വീട്ടിലേക്ക് സ്ഥിരമായി അപരിചിതർ വരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാര്‍ പ്രതികളെ തടഞ്ഞുവെച്ച് പോലീസിൽ അറിയിക്കുകയും തുടർന്നെത്തിയ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതിനെ തുടർന്നാണ് താമസസ്ഥലത്ത് നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഇവർ ഈ കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി പടപ്പറമ്പ്, രാമപുരം, കുറുവ ഭാഗങ്ങളില്‍ വില്പന നടത്താനായിരുന്നു പദ്ധതി. മങ്കട ഇൻസ്പെക്ടര്‍ അശ്വിത്തിന്റെ സാന്നിധ്യത്തിൽ പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കി. ലഹരി വില്പന സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ച് സൂചന ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









