കൊൽക്കത്ത: ട്രോളി ബാഗിൽ മൃതദേഹവുമായെത്തിയ അമ്മയും മകളും പിടിയിൽ. ഹൂഗ്ലി നദിയിലെ കുമാരതുളി ഘട്ടിന് സമീപം ട്രോളി ബാഗിൽ മൃതദേഹവുമായി എത്തിയവരൻ പിടിയിലായത്. ബാഗിൽ മൃതദേഹം കഷ്ങ്ങളാക്കിയ നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.
Also Read: വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യം; മകന് സാമ്പത്തിക ബാധ്യതയുള്ളതായി അറിയില്ല
ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം സ്വദേശികളായ ഫാൽഗുനി ഘോഷ്, അമ്മയായ ആരതി ഘോഷ് എന്നിവരെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കൊലപാതകത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആത്മഹത്യ ചെയ്ത ബന്ധുവിന്റെ മൃതദേഹമാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് പ്രതികൾ പറഞ്ഞതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. എന്നാൽ ഫാൽഗുനി ഘോഷിന്റെ അമ്മായിയെ ആണ് കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടുണ്ട്. പ്രതികൾ ഈ ട്രോളി ബാഗുമായി ട്രെയിനിൽ സഞ്ചരിച്ചതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടത് സുമിത ഘോഷ് എന്ന സ്ത്രീയാണെന്നാണ് സംശയം.
Also Read: ഗജകേസരി യോഗത്താൽ മാർച്ച് മുതൽ ഇവർക്ക് സുവർണ്ണ കാലം; ലഭിക്കും നേട്ടങ്ങളുടെ ചാകര!
ബർസാത് കാജിപരയിൽ നിന്ന് സീൽദാഹ് സ്റ്റേഷനിലേക്ക് ട്രോളി ബാഗുമായി ഈ രണ്ട് സ്ത്രീകൾ യാത്ര ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശേഷം മൃതദേഹം വലിച്ചെറിയാനായി സ്ത്രീകൾ ടാക്സിയിൽ കുമാരതുളി ഘട്ടിലേക്ക് തിരിച്ചു. ഇവിടെയെത്തിയ സ്ത്രീകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞുവെക്കുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വളർത്തുനായയുടെ ജഡമാണ് പെട്ടിയിലുളളതെന്ന് ഇവർ മറുപടി പറഞ്ഞു.
എന്നാൽ നാട്ടുകാർ ഇവരെ വിടാതെ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി പെട്ടി തുറന്നപ്പോൾ ഫാൽഗുനി ഘോഷിന്റെ അമ്മായിയുടെ മൃതദേഹം കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









