Kollam Febin Murder Case: ജോലി ലഭിച്ചത് യുവതിക്ക് മാത്രം, പിന്നാലെ പ്രണയത്തിൽ വിള്ളൽ; വീട്ടിലെത്തിയത് കൊല്ലാനുറപ്പിച്ച് തന്നെ

Youth Kills Ex  Girl Friends Brother: പെൺകുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഈ സംഭവത്തിൽ യുവതിയുടെ മാതാപിതാക്കളോട് തേജസിന് വിരോധമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 18, 2025, 03:20 PM IST
  • പെൺകുട്ടിയുടെ സഹോദരനെയും മാതാപിതാക്കളെയും കൊല്ലാനുറച്ച് തന്നെയാണ് തേജസ് വീട്ടിലെത്തിയത്
  • രണ്ട് കുപ്പി പെട്രോളുമായാണ് തേജസ് വീട്ടിലേക്ക് ഓടിക്കയറിയത്
  • തുടർന്ന് പെട്രോൾ വീടിനുള്ളിൽ ഒഴിച്ചു
  • എന്നാൽ, പിന്നീട് കത്തിയെടുത്ത് ഫെബിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു
Kollam Febin Murder Case: ജോലി ലഭിച്ചത് യുവതിക്ക് മാത്രം, പിന്നാലെ പ്രണയത്തിൽ വിള്ളൽ; വീട്ടിലെത്തിയത് കൊല്ലാനുറപ്പിച്ച് തന്നെ

കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ ഡി​ഗ്രി വിദ്യാർഥിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ എഫ്ഐആറിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയും പ്രതിയായ തേജസ് രാജും പ്രണയത്തിലായിരുന്നു. എന്നാൽ, പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറി. ഇതിന് പിന്നാലെ പെൺകുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചു.

Add Zee News as a Preferred Source

ഈ സംഭവത്തിൽ യുവതിയുടെ മാതാപിതാക്കളോട് തേജസിന് വിരോധമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. പെൺകുട്ടിയുടെ സഹോദരനെയും മാതാപിതാക്കളെയും കൊല്ലാനുറച്ച് തന്നെയാണ് തേജസ് വീട്ടിലെത്തിയത്. രണ്ട് കുപ്പി പെട്രോളുമായാണ് തേജസ് വീട്ടിലേക്ക് ഓടിക്കയറിയത്. തുടർന്ന് പെട്രോൾ വീടിനുള്ളിൽ ഒഴിച്ചു. എന്നാൽ, പിന്നീട് കത്തിയെടുത്ത് ഫെബിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.

ALSO READ: മറ്റൊരാളുമായി സഹോദരിയുടെ വിവാഹം ഉറപ്പിച്ചത് കൊലപാതകത്തിലേക്ക് നയിച്ചു

തടയാൻ ശ്രമിച്ച പിതാവ് ജോർജ് ​ഗോമിസിനെയും കുത്തി. ജോർജ് ​ഗോമസ് ചികിത്സയിലാണ്. പ്ലസ് ടു പഠന കാലം മുതൽ പെൺകുട്ടിയും തേജസും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും ബാങ്ക് കോച്ചിങ്ങിനും ഒന്നിച്ചായിരുന്നു. എന്നാൽ യുവതിക്ക് മാത്രമാണ് ജോലി നേടാനായത്. തേജസ് പിന്നീട് സിവിൽ പോലീസ് പരീക്ഷ പാസായെങ്കിലും ഫിസിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടു.

തുടർന്ന് ഇരുവർക്കും ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായി. പെൺകുട്ടി പിന്നീട് പ്രണയത്തിൽ നിന്ന് പിന്മാറി. തുടർന്ന് പെൺകുട്ടിക്ക് വേറെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചത് തേജസിനെ പ്രകോപിപ്പിച്ചു. ഇതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഫെബിൻ ജോർജ് ​ഗോമസിനെ (21) കുത്തിക്കൊലപ്പെടുത്തിയ ശേഷം തേജസ് രാജ് (24) ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പർദ്ദ ധരിച്ച് മുഖം മറച്ചാണ് തേജസ് ഫെബിന്റെ വീട്ടിലേക്ക് എത്തിയത്. തുടർന്നാണ് കൊല നടത്തിയത്. പെൺകുട്ടിയുടെ സഹോദരനെയും മാതാപിതാക്കളെയും കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് തേജസ് എത്തിയതെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News