കൊല്ലം: കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവ ശേഷം ഫെബിന്റെ അമ്മയുടെ മൊഴി പോലീസ് എടുത്തപ്പോൾ ഇരു കുടുംബങ്ങളും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്ന് അവർ പോലീസിനോട് പറഞ്ഞു.
Also Read: കൊല്ലം ഫെബിൻ കൊലപാതകം: കൊലയ്ക്ക് കാരണം തേജസുമായുള്ള ബന്ധത്തിൽ നിന്ന് സഹോദരി പിൻമാറിയത്!
മകനെ കൊലപ്പെടുത്തിയ തേജസ് രാജിനെ നേരത്തെ അറിയാമായിരുന്നുവെന്ന് പറഞ്ഞ ഫെബിൻ്റെ മാതാവ് തേജസ് മകൾക്കൊപ്പം പഠിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. നേരത്തെ തേജസും ഫെബിന്റെ സഹോദരിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിച്ചുവെന്നും എന്നാൽ ഇടയ്ക്ക് ഫെബിന്റെ സഹോദരി ഈ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു എന്നാണ് വാർത്തകൾ വന്നിരുന്നതെങ്കിൽ നിലവിൽ ഫെബിന്റെ അമ്മ പറയുന്നത് തേജസിനെ വിവാഹം കഴിക്കാൻ മകൾക്ക് താൽപര്യം ഇല്ലായിരുന്നു എന്നാണ്. ഇക്കാര്യം തേജസിനോട് പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു.
എന്നാൽ കല്യാണം കഴിക്കണമെന്ന ആവശ്യവുമായി തേജസ് പെൺകുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നും ഇത് വീട്ടുകാർ വിലക്കിയിരുന്നുവെന്നും ബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് യുവതി അറിയിച്ചതോടെ തേജസ് മാനസികമായി തകർന്നിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. തേജസ് വീട്ടിൽ വന്നത് പെൺകുട്ടിയെ കൊലപ്പെടുത്താനായിരുന്നോ എന്നും പോലീസിന് സംശയമുണ്ട്. ഇതിനിടയിൽ ഫെബിനെ ആക്രമിച്ചപ്പോൾ ഇടയ്ക്ക് കയറിയതിനെ തുടർന്ന് കുത്തേറ്റ ഫെബിൻ്റെ പിതാവ് ഗോമസ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഗോമസിന്റെ മൊഴിയും ഉടൻ തന്നെ പോലീസ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഫെബിൻ്റെയും തേജസ് രാജിൻ്റെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കുമെന്നാണ് റിപ്പോർട്ട്.
Also Reas: 30 വർഷത്തിനു ശേഷം വ്യാഴത്തിൻ്റെ രാശിയിൽ ശനിയും രാഹുവും; ഇവർക്ക് ലഭിക്കും ധനനേട്ടവും സ്ഥാനമാനങ്ങളും!
ഇന്നലെ അതായത് മാർച്ച് 7 ന് വൈകുന്നേരം ഏഴ് മണിയോടെയാണ് പ്രതിയായ തേജസ് കാറിൽ ഫെബിന്റെ വീട്ടിലെത്തിയത്. കയ്യിൽ കത്തി കരുതിരുന്ന തജസ് ബുർഖ ധരിച്ച ശേഷമായിരുന്നു വീട്ടിലേക്ക് എത്തിയത്. കയ്യിൽ 2 കുപ്പി പെട്രോളും തേജസ് കരുതിയിരുന്നു. ഫെബിന്റെ ദേഹത്തേക്ക് ആദ്യം പെട്രോൾ ഒഴിക്കാനാണ് തേജസ് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേക്ക് വന്നതോടെ തീരുമാനം മാറ്റി കയ്യിലിരുന്ന കത്തിയെടുത്ത് ഫെബിന്റെ നെഞ്ചിലേക്ക് തേജസ് കുത്തിയിറക്കുകയായിരുന്നു. ശേഷം കാറിൽ കയറി രക്ഷപ്പെട്ട തേജസ് കൈഞരമ്പ് മുറിച്ച ശേഷം ട്രെയിനിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.