കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥിയായ ഫെബിൻ കുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിലെ കാരണം തേടി പോലീസ്. ഫെബിനെ കൊന്നശേഷം കൊലപാതകി ജീവനൊടുക്കിയതിന് കാരണം തേജസുമായുള്ള ബന്ധത്തിൽ നിന്നും ഫെബിന്റെ സഹോദരി പിന്മാറിയതാണെന്ന് പോലീസ്.
Also Read: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ശേഷം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
കൊല്ലപ്പെട്ട ഫെബിൻ ജോർജ്ജിന്റെ സഹോദരിയും കൊലയാളി തേജസും മുൻപ് പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയം ഇരു കുടുംബങ്ങളും സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇടയ്ക്ക് ഫെബിന്റെ സഹോദരി തേജസുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് തേജസ് പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. ഇത് വീട്ടുകാർ തടഞ്ഞിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ഫെബിനെ കൊലപ്പെടുത്താൻ കാരണമായത്. സംഭവത്തിനിടയിൽ കുത്തേറ്റ ഫെബിന്റെ അച്ഛൻ ജോർജ്ജ് ഗോമസ് ചികിത്സയിലാണ്. പെൺകുട്ടിയെ കൊല്ലാനും തേജസ് പദ്ധതിയിട്ടിരുന്നോ എന്നും പൊലീസിന് സംശയമുണ്ട്. ഫെബിന്റെയും തേജസിന്റെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
Also Read: മിഥുന രാശിക്കാർക്ക് സങ്കീർണതകൾ ഏറും, ധനു രാശിക്കാർക്ക് ഊർജ്ജസ്വലമായ ദിനം, അറിയാം ഇന്നത്തെ രാശിഫലം!
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് പ്രതിയായ താജസ് കാറിൽ ഫെബിന്റെ വീട്ടിലെത്തിയത്. കയ്യിൽ കത്തി കരുതിയിലൂർന്ന തജസ് ബുർഖ ധരിച്ച ശേഷമായിരുന്നു വീട്ടിലേക്ക് എത്തിയത്. കയ്യിൽ 2 കുപ്പി പെട്രോളും തേജസ് കരുതിയിരുന്നു. ഫെബിന്റെ ദേഹത്തേക്ക് ആദ്യം പെട്രോൾ ഒഴിക്കാനാണ് തേജസ് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേക്ക് വന്നതോടെ തീരുമാനം മാറ്റി കയ്യിലിരുന്ന കത്തിയെടുത്ത് ഫെബിന്റെ നെഞ്ചിലേക്ക് തേജസ് കുത്തിയിറക്കുകയായിരുന്നു. ശേഷം കാറിൽ കയറി രക്ഷപ്പെട്ട താജസ് കൈഞരമ്പ് മുറിച്ച ശേഷം ട്രെയിനിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









