കൊല്ലം: നാടിനെ നടുക്കിയ ഫെബിൻ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. ഫാത്തിമ മാതാ കോളേജിലെ ബിരുദ വിദ്യാർത്ഥിയായ ഫെബിൻ ഇന്നലെ രാത്രിയാണ് കുത്തേറ്റ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് തേജസിനെ അരുംകൊലയ്ക്ക് നയിച്ചതെന്നാണ് വിവരം.
Also Read: കൊല്ലം ഫെബിൻ കൊലപാതകം: കൊലയ്ക്ക് കാരണം തേജസുമായുള്ള ബന്ധത്തിൽ നിന്ന് സഹോദരി പിൻമാറിയത്!
പർദകൊണ്ട് മുഖം മറച്ചെത്തിയ തേജസ് ഫെബിന്റെ വീട്ടിലേക്ക് കാറിലാണ് എത്തിയത്. കയ്യിൽ കത്തിയും പെട്രോളും കരുതിയിരുന്നു. തേജസിന്റെ ലക്‌ഷ്യം ഫെബിന്റെ സഹോദരി ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്. വളരെ നാളത്തെ പ്രണയത്തിലായിരുന്ന തേജസിന്റെയും ഫെബിന്റെ സഹോദരിയുടെയും വിവാഹം രണ്ടു വീട്ടുകാരും സമ്മതിച്ചിരുന്നു.
എന്നാൽ ഇടയ്ക്ക് ഫെബിന്റെ സഹോദരി ഈ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് തേജസ് ഫെബിന്റെ സഹോദരിയെ ശല്യപ്പെടുത്തിയിരുന്നു. ഇതിനെ വീട്ടുകാർ തടഞ്ഞിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. ഫെബിനെ ആക്രമിക്കുന്നതിനിടയ്ക്ക് വന്ന ഫെബിന്റെ അച്ഛനും കുത്തേറ്റു. അദ്ദേഹം ചികിത്സയിലാണ്. രണ്ടു ടിൻ പെട്രോളുമായി എത്തിയ തേജസ് ഒരെണ്ണം സംഭവ സ്ഥലത്തു തന്നെ ഒഴിച്ചിരുന്നു. മറ്റേ ടിൻ ഫെബിന്റെ സഹോദരിയുടെ പുറത്തൊഴിക്കാനായിരുന്നു തേജസിന്റെ ലക്ഷ്യമായിരുന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ സംഭവ സമയം ഫെബിന്റെ സഹോദരി വീട്ടിലുണ്ടായിരുന്നില്ല. ഫെബിൻ്റെ സഹോദരിയുമായുള്ള ബന്ധം വഷളായതോടെ തേജസ് കടുത്ത മനോവിഷമത്തിലായിരുന്നു.
Also Read: മിഥുന രാശിക്കാർക്ക് സങ്കീർണതകൾ ഏറും, ധനു രാശിക്കാർക്ക് ഊർജ്ജസ്വലമായ ദിനം, അറിയാം ഇന്നത്തെ രാശിഫലം!
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് പ്രതിയായ തേജസ് കാറിൽ ഫെബിന്റെ വീട്ടിലെത്തിയത്. കയ്യിൽ കത്തി കരുതിരുന്ന തജസ് ബുർഖ ധരിച്ച ശേഷമായിരുന്നു വീട്ടിലേക്ക് എത്തിയത്. കയ്യിൽ 2 കുപ്പി പെട്രോളും തേജസ് കരുതിയിരുന്നു. ഫെബിന്റെ ദേഹത്തേക്ക് ആദ്യം പെട്രോൾ ഒഴിക്കാനാണ് തേജസ് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേക്ക് വന്നതോടെ തീരുമാനം മാറ്റി കയ്യിലിരുന്ന കത്തിയെടുത്ത് ഫെബിന്റെ നെഞ്ചിലേക്ക് തേജസ് കുത്തിയിറക്കുകയായിരുന്നു. ശേഷം കാറിൽ കയറി രക്ഷപ്പെട്ട തേജസ് കൈഞരമ്പ് മുറിച്ച ശേഷം ട്രെയിനിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.