Kollam Febin Murder Case: മറ്റൊരാളുമായി സഹോദരിയുടെ വിവാഹം ഉറപ്പിച്ചത് കൊലപാതകത്തിലേക്ക് നയിച്ചു; FIR പുറത്ത്

Kollam Murder Case Updates: പെൺകുട്ടിക്ക് ബാങ്കിൽ ജോലി കിട്ടി എന്നാൽ തേജസ്‌ പോലീസ് ഫിസിക്കൽ ടെസ്റ്റ്‌ പരാജയപ്പെട്ടു. ഇതോടെ പെൺകുട്ടി തേജസിൽ നിന്ന് പതുക്കെ അകലുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 18, 2025, 01:38 PM IST
  • ഫെബിൻ്റെ സഹോദരിയും തേജസും കൊല്ലം ക്രിസ്തു രാജ സ്കൂളിൽ പ്ലസ് ടുവിന് ഒരുമിച്ചാണ് പഠിച്ചത്
  • കൊവിഡ് കാലത്താൻ പെൺകുട്ടി തേജസുമായി വാട്സാപ്പിൽ മെസ്സേജ് ഇട്ടു തുടങ്ങിയത്
Kollam Febin Murder Case: മറ്റൊരാളുമായി സഹോദരിയുടെ വിവാഹം ഉറപ്പിച്ചത് കൊലപാതകത്തിലേക്ക് നയിച്ചു; FIR പുറത്ത്

കൊല്ലം: ഫെബിൻ സഹോദരിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതാണ് തേജസിനെ കൊല ചെയ്യാൻ പ്രേരിപ്പിച്ചതെന്ന എഫ്ഐആർ റിപ്പോർട്ട് പുറത്ത്. വ്യക്തായി വൈരാഗ്യമാണ് മൊലപാതകത്തിന് കാരണമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

Add Zee News as a Preferred Source

Also Read: കൊല്ലം ഫെബിൻ കൊലപാതകം: കൊലയ്ക്ക് കാരണം തേജസുമായുള്ള ബന്ധത്തിൽ നിന്ന് സഹോദരി പിൻമാറിയത്!

ഫെബിൻ്റെ സഹോദരിയും തേജസും കൊല്ലം ക്രിസ്തു രാജ സ്കൂളിൽ പ്ലസ് ടുവിന് ഒരുമിച്ചാണ് പഠിച്ചത്. കൊവിഡ് കാലത്താൻ പെൺകുട്ടി തേജസുമായി വാട്സാപ്പിൽ മെസ്സേജ് ഇട്ടു തുടങ്ങിയത്. പെൺകുട്ടിയുടെ വീട്ടുകാരാണ് തേജസുമായുള്ള ബന്ധം ആദ്യം അറിഞ്ഞത്. കാര്യം അറിഞ്ഞപ്പോൾ തേജസ് മറ്റൊരു മതത്തിൽപെട്ട ആളെ വിവാഹം കഴിക്കുമോ എന്ന് അമ്മ പെൺകുട്ടിയോട് ചോദിച്ചിരുന്നു. തുടർന്ന് പെൺകുട്ടി പറഞ്ഞതനുസരിച്ച് തേജസും ഇവരുടെ ബന്ധം വീട്ടിൽ പറയുകയും  വിവാഹത്തിന് രണ്ട് വീട്ടുകാരും സമ്മതിച്ചതുമാണ്. 

ശേഷം പെൺകുട്ടിക്ക് ബാങ്കിൽ ജോലി കിട്ടി എന്നാൽ തേജസ്‌ പോലീസ് ഫിസിക്കൽ ടെസ്റ്റ്‌ പരാജയപ്പെടുകയുമായിരുന്നു. ഇതോടെ പെൺകുട്ടി തേജസിൽ നിന്ന് പതുക്കെ അകലുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. മാത്രമല്ല തേജസ് ഫോൺ വിളിച്ചിട്ട് പെൺകുട്ടി എടുക്കാത്തത് വലിയ വിഷമമുണ്ടാക്കി. മാത്രമല്ല മാർച്ച്‌ 9 ന് എറണാകുളം സ്വദേശിയുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു.  ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

Also Read: 500 വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും, ജോലിയിലും ബിസിനസിലും പുരോഗതി!

പെൺകുട്ടി അകാന്തിനെ തുടർന്ന് തേജസ് രാജിനെ പിതാവ് കൗൺസിലിംഗിന് വിധേയമാക്കിയിരുന്നുവെന്നും പോലീസ് പറയുന്നു. ഇന്നലെ :48 ഓടെ ഫെബിന്റെ വീട്ടിലെത്തിയ തേജസ് രണ്ട് കുപ്പി പെട്രോളാണ് കൊണ്ടുവന്നത്.  തേജസ് ഫെബിൻ കുത്താൻ ഉപയോഗിച്ച കത്തി ഫെബിൻ്റെ വീട്ടിൽ നിന്ന് എടുത്തതാണെന്നും പോലീസ് വ്യക്തമാക്കി. തേജസ് കാറിലാണ് ഫെബിന്റെ വീട്ടിലെത്തിയത്. മുഖം മറച്ചു കൊണ്ട് ബുർഖ ധരിച്ച ശേഷമാണ് തേജസ് ഫെബിൻ്റെ വീട്ടുമുറ്റത്തേക്ക് എത്തിയത്.

ആദ്യം തേജസ് ഫെബിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കാനാണ് ശ്രമിച്ചതെന്നാണ് വിവരം. ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേക്കിറങ്ങി വന്നു ഇതോടെ  പെട്രോൾ ഒഴിക്കാനുള്ള തീരുമാനം മാറ്റി. തുടർന്ന് അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് ഫെബിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിനും ആക്രമണത്തിൽ പരിക്കേറ്റു. അദ്ദേഹം നിലവിൽ ചികിത്സയിലാണ്.

Also Read: കൊല്ലം ഫെബിൻ കൊലപാതകം: പ്രതി ലക്ഷ്യം വെച്ചത് സഹോദരിയെ

അക്രമ ശേഷം കത്തി ഉപേക്ഷിച്ച് കാറിൽ കയറി രക്ഷപ്പെട്ട തേജസ് മൂന്ന് കിലോമീറ്ററോളം കാറോടിച്ച് റെയിൽവെ ഓവർബ്രിഡ്ജിന് താഴെയെത്തുകയും ഇവിടെ വാഹനം നിർത്തിയ തേജസ് കൈഞരമ്പ് മുറിച്ച ശേഷം ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News