)
കൊച്ചി: ആലുവയില്‍ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കൊല്ലം കുണ്ടറ സ്വദേശിനി അഖിലയാണ് കൊല്ലപ്പെട്ടത്. കഴുത്തിൽ ഷോൾ മുറുക്കി സുഹൃത്താണ് ഇവരെ കൊലപ്പെടുത്തിയത്.
Also Read: അതുല്യയുടെ മരണം: അന്വേഷിക്കാൻ പ്രത്യേക സംഘം
സംഭവത്തിൽ നേര്യമംഗലം സ്വദേശി ബിനുവിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിനുവിനെ പോലീസ് ചോദ്യം ചെയ്യുകയാണ് എന്നാണ് റിപ്പോർട്ട്. കഴുത്തില്‍ ഷാള്‍ കുരുക്കി കൊല നടത്തിയ ശേഷം ഇയാള്‍ സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് കാണിച്ചു കൊടുത്തിരുന്നു.
തുടർന്ന് സുഹൃത്തുക്കളാണ് വിവരം പോലീസില്‍ അറിയിച്ചത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം നടന്നത്. ഇന്നലെ രാത്രി ബിനുവായിരുന്നു മുറിയുടെഉത്തതും ആദ്യം മുറിയിലെത്തിയതും. പിന്നാലെ അഖില മുറിയിലെത്തി. ഇരുവരും ഇവിടെ സ്ഥിരം മുറിയെടുക്കുന്നവരാണ് എന്നാണ് റിപ്പോർട്ട്. മുറിയിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് യുവതിയെ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
യുവതി തന്നെ വിവാഹം ചെയ്യണമെന്ന് ബിനുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിനു അത് നിരസിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. ഇതിനു ശേഷം ബിനു തന്റെ സുഹൃത്തുക്കളെ വീഡിയോ കോൽ വിളിച്ച് യുവതിയുടെ മൃതദേഹം കാണിച്ചു കൊടുത്ത്. തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസ് ബിഞവിനെ കസ്റ്റഡിയിലെടുത്ത കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.