)
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ ഇരട്ടക്കൊല നടത്തിയെന്ന വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു. 36, 39 വർഷങ്ങൾക്ക് മുൻപ് രണ്ട് പേരെ കൊലപ്പെടുത്തിയെന്നാണ് മുഹമ്മദലി എന്ന ആന്റണിയുടെ വെളിപ്പെടുത്തൽ. കൊല നടത്തുമ്പോൾ തന്റെ പേര് ആന്റണി എന്നായിരുന്നുവെന്നും പിന്നീട് മതംമാറിയെന്നുമായിരുന്നു ഇയാൾ പോലീസിന് മൊഴി നൽകിയത്.
കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന ആളുടെ ചിത്രം മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വരച്ചത്. കൊല്ലപ്പെട്ട ആളുടെ പേരോ, മറ്റ് വിവരങ്ങളോ ഇതുവരെ കണ്ടെത്താനായില്ല. കൊല്ലപ്പെട്ട ആളുമായി രേഖാചിത്രത്തിന് സാമ്യം ഉണ്ടെന്ന് മുഹമ്മദലി പറഞ്ഞു. 14 വയസിൽ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ തോട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതായാണ് ഇയാൾ ആദ്യം പോലീസിൽ മൊഴി നൽകിയത്.
39 വർഷത്തിന് ശേഷമാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ, കൊലപ്പെടുത്തിയത് ആരെയാണെന്ന് ഇയാൾക്ക് അറിയില്ലെന്നാണ് പറയുന്നത്. അന്നത്തെ പത്രങ്ങളിൽ ഇത് സംബന്ധിച്ച് വാർത്തയും വന്നിരുന്നു. അജ്ഞാത മൃതദേഹമാണെന്നാണ് പോലീസ് അന്ന് വ്യക്തമാക്കിയത്. ഈ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ കൊലപാതക വിവരം ഇയാൾ വെളിപ്പെടുത്തിയത്.
ആദ്യം വേങ്ങര പോലീസിലാണ് കൊലക്കുറ്റം ഏറ്റുപറഞ്ഞത്. ഈ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കവേ ആദ്യ കൊല നടത്തി മൂന്ന് വർഷത്തിന് ശേഷം കോഴിക്കോട് കടപ്പുറത്ത് വച്ച് പണം തട്ടിപ്പറിച്ച ആളെ ഒരു സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തിയതായി മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. രണ്ട് സംഭവങ്ങളിലും പോലീസ് അന്വേഷണം നടക്കുകയാണ്. ഇതും അജ്ഞാത മൃതദേഹമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.