കോട്ടയം: ഗവൺമെൻ്റ് നഴ്സിങ് കോളേജ് റാഗിങ് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. വിദ്യാർത്ഥികളായ സാമുവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെ പി രാഹുൽ രാജ്, എൻ വി വിവേക് എന്നിവർക്കാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടില്ല എന്നതും കണക്കിലെടുത്താണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്.
കേസിൽ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 6 ജൂനിയർ വിദ്യാർത്ഥികളെ പ്രതികൾ 5 പേരും ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചു. നവംബർ മുതലുള്ള 4 മാസമാണ് ജൂനിയർ വിദ്യാർത്ഥികൾ റാഗിങ്ങിനിരയായത്. വിദ്യാർത്ഥികൾ വേദന കൊണ്ട് കരയുമ്പോഴും പ്രതികൾ അത് കണ്ട് ആനന്ദിക്കുകയായിരുന്നു. ഇവരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ഫോണിൽ പകർത്തിയും പ്രതികൾ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
Also Read: Gold Price Hike: കുതിച്ചുയർന്ന് സ്വർണവില! വീണ്ടും റെക്കോർഡ് നിരക്ക്; ഇന്ന് ഉയർന്നത് 2000ന് മുകളിൽ
റാഗിങ്ങിനെ കുറിച്ച് പുറത്ത് പറയാതിരിക്കാൻ പ്രതികൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആതുര സേവനത്തിന് മാതൃകയാകേണ്ടവരാണ് ക്രൂരത ചെയ്തത്. പ്രതികൾ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരായിരുന്നുവെന്നും ഇവരുടെ കൈവശം മാരക ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. ആക്രമണത്തിന് ഇരകളായ വിദ്യാർത്ഥികളിൽ നിന്നാണ് പ്രതികൾ ലഹരി ഉപയോഗത്തിന് പണം കണ്ടെത്തിയിരുന്നത്. ഒരു വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസിൽ നിർണായക തെളിവായിരിക്കുന്നത്. പ്രതികൾ പകർത്തിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തിയതായും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









