Nursing College Ragging Case: 40 സാക്ഷികളും 32 രേഖകളും; നഴ്സിംഗ് കോളേജിലെ റാഗിങ്ങിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും, നടന്നത് കൊടും ക്രൂരതയെന്ന് പൊലീസ്

പ്രതികൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിരുന്നതായും അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Mar 28, 2025, 10:23 AM IST
  • റാ​ഗിങ്ങിനെ കുറിച്ച് പുറത്ത് പറയാതിരിക്കാൻ പ്രതികൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
  • ആതുര സേവനത്തിന് മാതൃകയാകേണ്ടവരാണ് ക്രൂരത ചെയ്തത്.
  • പ്രതികൾ സ്ഥിരം ലഹരി ഉപയോ​ഗിക്കുന്നവരായിരുന്നുവെന്നും ഇവരുടെ കൈവശം മാരക ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.
Nursing College Ragging Case: 40 സാക്ഷികളും 32 രേഖകളും; നഴ്സിംഗ് കോളേജിലെ റാഗിങ്ങിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും, നടന്നത് കൊടും ക്രൂരതയെന്ന് പൊലീസ്

കോട്ടയം: നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. ഏറ്റുമാനൂർ കോടതിയിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. പ്രതികൾ അറസ്റ്റിലായി 45 ദിവസത്തിന് ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. 6 ജൂനിയർ വിദ്യാർത്ഥികളെ പ്രതികൾ 5 പേരും ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചു. നവംബർ മുതലുള്ള 4 മാസമാണ് ജൂനിയർ വിദ്യാർത്ഥികൾ റാ​ഗിങ്ങിനിരയായത്. വിദ്യാർത്ഥികൾ വേദന കൊണ്ട് കരയുമ്പോഴും പ്രതികൾ അത് കണ്ട് ആനന്ദിക്കുകയായിരുന്നു. ഇവരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ഫോണിൽ പകർത്തിയും പ്രതികൾ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Add Zee News as a Preferred Source

റാ​ഗിങ്ങിനെ കുറിച്ച് പുറത്ത് പറയാതിരിക്കാൻ പ്രതികൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആതുര സേവനത്തിന് മാതൃകയാകേണ്ടവരാണ് ക്രൂരത ചെയ്തത്. പ്രതികൾ സ്ഥിരം ലഹരി ഉപയോ​ഗിക്കുന്നവരായിരുന്നുവെന്നും ഇവരുടെ കൈവശം മാരക ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. ആക്രമണത്തിന് ഇരകളായ വിദ്യാർത്ഥികളിൽ നിന്നാണ് പ്രതികൾ ലഹരി ഉപയോഗത്തിന് പണം കണ്ടെത്തിയിരുന്നത്. ഒരു വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസിൽ നിർണായക തെളിവായിരിക്കുന്നത്. പ്രതികൾ പകർത്തിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നു. 

പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും റാഗിങ്ങിന്‍റെ കൂടുതൽ തെളിവുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ 40 സാക്ഷികളാണുള്ളത്. 32 രേഖകളുമുണ്ട്. കേസിൽ അഞ്ച് പ്രതികൾ മാത്രമാണ് ഉള്ളത്. റാ​ഗിങ്ങിനെ കുറിച്ച് കോളേജ് അധികൃതർക്കോ ഹോസ്റ്റൽ ചുമതലക്കാർക്കോ അറിയില്ലായിരുന്നു. ഇരകളായ വിദ്യാർത്ഥികൾ പരാതിയും നൽകിയിട്ടില്ല. അതിനാൽ ആർക്കും കേസിൽ പങ്കിലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അഞ്ച് പ്രതികൾക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കോട്ടയം എസ്പി ഷാഹുൽ ഹമീദ് കുറ്റപത്രത്തിൽ പരാമർശിക്കുന്നു. കേസിൽ മാതൃകപരമായ അന്വേഷണമാണ് നടന്നത്. പരമാവധി തെളിവുകളും ശാസ്ത്രീയ രേഖകളും ശേഖരിച്ചുവെന്നും അന്വേഷണ സംഘം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News