Thiruvathukkal twin Murder: തിരുവാതുക്കൽ ഇരട്ടക്കൊല: അന്വേഷണം മുൻ ജോലിക്കാരനിലേക്ക്? ഹാ‍ർഡ് ഡിസ്‌കും ഫോണുകളും മിസ്സിം​ഗ്

Kottayam Thiruvathukkal Twin Murder: വിജയകുമാറിന്റെ മുൻ വീട്ടുജോലിക്കാരനിലേക്കാണ് പൊലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.  

Written by - Zee Malayalam News Desk | Last Updated : Apr 22, 2025, 05:12 PM IST
  • കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമയായ വിജയകുമാർ (64), ഭാര്യ മീര (60) എന്നിവരാണ് കൊല്ലപ്പെട്ടത്.
  • ഇന്ന് രാവിലെയാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
  • കോടാലി ഉപയോഗിച്ചാണ് രണ്ട് പേരെയും വെട്ടി കൊലപ്പെടുത്തിയിരിക്കുന്നത്.
Thiruvathukkal twin Murder: തിരുവാതുക്കൽ ഇരട്ടക്കൊല: അന്വേഷണം മുൻ ജോലിക്കാരനിലേക്ക്? ഹാ‍ർഡ് ഡിസ്‌കും ഫോണുകളും മിസ്സിം​ഗ്

കോട്ടയം: തിരുവാതുക്കലിൽ കൊലപാതകവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിൻ്റെ വീട് പരിശോധിച്ച പൊലീസിന്  സിസിടിവി ഹാ‍ർഡ് ഡിസ്‌ക് കണ്ടെത്താനായിരുന്നില്ല. സിസിടിവി ഹാ‍ർഡ് ഡിസ്‌കിന് പുറമെ മൂന്ന് സ്മാ‍ർട്ട്ഫോണുകളും കാണാതായിട്ടുണ്ടെന്നാണ് വിവരം. നാല് സിം കാർഡുകൾ പ്രവർത്തിച്ചിരുന്ന മൂന്ന് ഫോണുകളാണ് കാണാതായിരിക്കുന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങൽ ഈ ഫോണുകളിൽ കാണാൻ സാധിക്കുമായിരുന്നു. ദൃശ്യങ്ങൾ നശിപ്പിക്കുന്നതിനായി കൊലപാതകി ഈ ഫോണുകളും കൊണ്ടുപോയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

Add Zee News as a Preferred Source

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമയായ വിജയകുമാർ (64), ഭാര്യ മീര (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോടാലി ഉപയോഗിച്ചാണ് രണ്ട് പേരെയും വെട്ടി കൊലപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ വീട്ടിൽ മുൻപ് ജോലിക്ക് നിന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നതെന്നാണ് റിപ്പോർട്ട്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. 

Also Read: Kottayam Twin Murder: മൃതദേഹങ്ങൾ വസ്ത്രമില്ലാത്ത നിലയിൽ, മുഖം വികൃതമാക്കി; വീടിന് സമീപത്ത് നിന്ന് കോടാലി കണ്ടെടുത്തു

തിരുവാതുക്കൽ എരുത്തിക്കൽ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലാണ് ദമ്പതിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജോലിക്കാരിയാണ് ആദ്യം മൃതദേഹങ്ങൾ കണ്ടത്. രാവിലെ 8.15ഓടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇരുവരുടെയും ദേഹത്ത് മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. മൃതദേഹങ്ങൾ രക്തം വാർന്ന നിലിയിൽ ആയിരുന്നു. വിജയകുമാറിന്റെ മൃതദേഹം വീട്ടിലെ ആദ്യത്തെ മുറിയിലും മീരയുടെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങളില്ലായിരുന്നെന്നും മുഖം വികൃതമാക്കിയ നിലയിലായിരുന്നുവെന്നുമാണ് വിവരം. വീടിന് പുറകിൽ നിന്ന് ഒരു കോടാലിയും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം 7 വർഷം മുമ്പാണ് വിജയകുമാറിന്‍റെ മകൻ ഗൗതം മരിച്ചത്. ​ഗൗതമിനെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിയകുമാർ പരാതിപ്പെട്ടിരുന്നു. ഈ പരാതിയിൽ സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ദമ്പതികളും കൊല്ലപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News