MDMA Seized: കട്ടപ്പനയിൽ എംഡിഎംഎയുമായി കൊയിലാണ്ടി സ്വദേശി പിടിയിൽ

Narcotics Seized: ചൊവ്വാഴ്ച രാവിലെ ബെം​ഗളൂരുവിൽ നിന്നെത്തിയ യുവാവ് എംഡിഎംഎ മറ്റൊരാൾക്ക് കൈമാറാൻ കട്ടപ്പനയിൽ കാത്തുനിൽക്കുന്നതിന് ഇടയിലായിരുന്നു പോലീസിൻ്റെ പിടിവീണത്. 

Written by - Zee Malayalam News Desk | Last Updated : Jul 15, 2025, 10:56 PM IST
  • കട്ടപ്പനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഫാരിസ് മുഹമ്മദ് ആണ് പോലീസ് പിടിയിലായത്
MDMA Seized: കട്ടപ്പനയിൽ എംഡിഎംഎയുമായി കൊയിലാണ്ടി സ്വദേശി പിടിയിൽ

ഇടുക്കി: കട്ടപ്പനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഫാരിസ് മുഹമ്മദ് ആണ് പോലീസ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 27 ഗ്രാം എംഡിഎംഎ പിടികൂടി. 

Add Zee News as a Preferred Source

Also Read: എറണാകുളത്ത് അനാശാസ്യ കേന്ദ്രത്തിൽ റെയ്‌ഡ്‌; ഇടപാടുകാരും നടത്തിപ്പുകാരും അടക്കം 9 പേർ പിടിയിൽ

ഇയാൾ ബെം​ഗളൂരുവിൽ നിന്നാണ് എംഡിഎംഎ വില്‍പ്പനക്കായി എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കട്ടപ്പന ബൈപാസ് റോഡിൽ പരിശോധന നടത്തിയതും സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടപ്പോൾ ചോദ്യം ചെയ്ത് ദേഹ പരിശോധന നടത്തിയതും. ഇതിനിടെയാണ് ശരീരത്തിൽ ഒളിപ്പിച്ച് വെച്ചിരുന്ന 27 ഗ്രം എംഡിഎംഎ കണ്ടെടുത്തത്. 

ചൊവ്വാഴ്ച രാവിലെ ബെം​ഗളൂരുവിൽ നിന്നെത്തിയ യുവാവ് എംഡിഎംഎ മറ്റൊരാൾക്ക് കൈമാറാൻ കട്ടപ്പനയിൽ കാത്തുനിൽക്കുന്നതിന് ഇടയിലായിരുന്നു പോലീസിൻ്റെ പിടിവീണത്.  കട്ടപ്പന ഡിവൈഎസ്പി യുടെ നേതൃത്യത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Also Read: ഈ തീയതിയിൽ ജനിച്ച പെൺകുട്ടികൾ ക്ഷിപ്രകോപികൾ, നിങ്ങളും ഉണ്ടോ?
 
അറസ്റ്റു ചെയ്ത പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും, കട്ടപ്പന ഡിവൈഎസ്പി. വിഎ. നിഷാദ് മോന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷാജി എബ്രാഹം, ബെർട്ടിൻ ജോസ് , പി.വി.മഹേഷ്, എസ് സിപിഒ ഷെമീർ, സിപിഒ മാരായ ബിബിൻ മാത്യു, ആർ.ഗണേഷ്, സിനോജ് ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

Trending News