Law College Student Death: കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ഥിനിയുടെ മരണം; സുഹൃത്ത് അറസ്റ്റില്‍

വൈത്തിരിയിൽ നിന്നാണ് അൽഫാൻ ഇബ്രാഹിമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

Written by - Zee Malayalam News Desk | Last Updated : Mar 6, 2025, 05:39 PM IST
  • അൽഫാനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി.
  • മൗസയുടെ ഫോൺ ഇയാൾ പ്രതി ബലമായി എടുത്ത് കൊണ്ടുപോകുകയും പെൺകുട്ടിയുടെ വീട്ടിൽ വിളിച്ചു മോശം കാര്യങ്ങൾ പറയുകയും ചെയ്തിരുന്നു.
  • മൗസയെ ഇയാൾ പൊതുമധ്യത്തിൽ വച്ചു മർദിക്കുകയും ചെയ്തിരുന്നു.
Law College Student Death: കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ഥിനിയുടെ മരണം; സുഹൃത്ത് അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ലോ കോളേജ് വിദ്യാ‍ർഥിനി മൗസ മെഹ്റിസിന്റെ ആത്മഹത്യയിൽ സുഹൃത്ത് അൽഫാൻ ഇബ്രാഹിം അറസ്റ്റിൽ. അൽഫാനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. മൗസയുടെ ഫോൺ ഇയാൾ പ്രതി ബലമായി എടുത്ത് കൊണ്ടുപോകുകയും പെൺകുട്ടിയുടെ വീട്ടിൽ വിളിച്ചു മോശം കാര്യങ്ങൾ പറയുകയും ചെയ്തിരുന്നു. മൗസയെ ഇയാൾ പൊതുമധ്യത്തിൽ വച്ചു മർദിക്കുകയും ചെയ്തിരുന്നു. ഫോൺ തിരികെ ചോദിച്ചിട്ടും കൊടുത്തില്ല. ഇവയൊക്കെയാണ് മൗസയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Add Zee News as a Preferred Source

വയനാട് വൈത്തിരിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചേവായൂർ സ്റ്റേഷനിലെത്തിച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. 

Also Read: Venjarammoodu Mass Murder Case: വെഞ്ഞാറമ്മൂട് കൂട്ടക്കൊല; അഫാൻ പൊലീസ് കസ്റ്റഡിയിൽ, ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പ് നടത്തും

 

ഫെബ്രുവരി 24ന് ആണ് മൂന്നാം സെമസ്റ്റർ വിദ്യാ‍ർഥിനിയും തൃശ്ശൂർ പാവറട്ടി സ്വദേശിയുമായ മൗസ മെഹ്റിസിനെ (20) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ചേവായൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ അൽഫാൻ ഒളിവിൽ പോവുകയായിരുന്നു. മൗസ മെഹ്റിസിന്റ ഫോൺ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News