Financial Fraud Case: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹർജി തള്ളി

പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ 63 ലക്ഷത്തിന്റെ ഇടപാട് പൊലീസ് കണ്ടെത്തിയിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Jun 26, 2025, 02:45 PM IST
  • കടയിലെ മൂന്ന് വനിതാ ജീവനക്കാരാണ് തട്ടിപ്പ് നടത്തിയത്.
  • ഇവരുടെ അക്കൗണ്ടുകളിലായി കഴിഞ്ഞ ഒരു വർഷത്തിനിടെ 63 ലക്ഷം രൂപ എത്തിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
  • ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന വിനീത, ദിവ്യ, രാധകുമാരി എന്നിവരാണ് കേസിലെ പ്രതികൾ.
Financial Fraud Case: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹർജി തള്ളി

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. പ്രതികൾക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജീവനക്കാരികള്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെന്നായിരുന്നു പരാതി. 

Add Zee News as a Preferred Source

കടയിലെ മൂന്ന് വനിതാ ജീവനക്കാരാണ് തട്ടിപ്പ് നടത്തിയത്. ഇവരുടെ അക്കൗണ്ടുകളിലായി കഴിഞ്ഞ ഒരു വർഷത്തിനിടെ 63 ലക്ഷം രൂപ എത്തിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന വിനീത, ദിവ്യ, രാധകുമാരി എന്നിവരാണ് കേസിലെ പ്രതികൾ. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് 63 ലക്ഷത്തിന്റെ ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തിയത്. 2024 ജനുവരി മുതല്‍ 2025 മെയ് വരെയുളള ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് പൊലീസ് പരിശോധിച്ചത്. അക്കൗണ്ടിലേക്ക് വന്ന പണത്തിൽ ഭൂരിഭാ​ഗം തുകയും പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Also Read: Manjeswaram Crime News: കാസർകോട് അമ്മയെ മകൻ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു; അയൽവാസിക്ക് നേരെയും ആക്രമണം

അതേസമയം ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് കഴി‍്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി പണം വാങ്ങിയെന്നായിരുന്നു കേസ്. കേസിൽ നിലവിൽ ശേഖരിച്ചിരിക്കുന്ന തെളിവുകളിൽ നിന്നും പരാതി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സെഷൻസ് കോടതിയെ അറിയിച്ചത്. പരാതിക്കാരെ കണ്ട് വിശദമായി മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News