Kudak Mass Mrder Case: കുടക് കൂട്ടക്കൊല: ഭാര്യയേയും മകളേയും മാതാപിതാക്കളെയും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന വയനാട് സ്വദേശി പിടിയിൽ

കര്‍ണാടകയിലെ കൊലത്തോട് കാപ്പി തോട്ടത്തില്‍ ജോലിക്കെത്തിയതായിരുന്നു ഗീരിഷും കുടുംബവും എന്നാണ് റിപ്പോർട്ട്.

Written by - Ajitha Kumari | Last Updated : Mar 29, 2025, 06:55 AM IST
  • കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന വയനാട് സ്വദേശി പിടിയില്‍
  • വയനാട് തിരുനെല്ലി സ്വദേശി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷിനെയാണ് പോലീസ് പിടികൂടിയത്
Kudak Mass Mrder Case: കുടക് കൂട്ടക്കൊല: ഭാര്യയേയും മകളേയും മാതാപിതാക്കളെയും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന വയനാട് സ്വദേശി പിടിയിൽ

കര്‍ണാടക: കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന വയനാട് സ്വദേശി പിടിയില്‍. വയനാട് തിരുനെല്ലി സ്വദേശി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷിനെയാണ് പോലീസ് പിടികൂടിയത്.   

Add Zee News as a Preferred Source

Also Read: ലഹരിമരുന്ന് കടത്തിയ യുവാവിന്റെ വീടും സ്ഥലവും വാഹനവും കണ്ടുകെട്ടി പൊലീസ്

ഭാര്യ മാഗി, മകള്‍ കാവേരി, നാഗിയുടെ മാതാപിതാക്കളായ കരിയ, ഗൗരി എന്നിവരെയുമാണ് ഗിരീഷ് കൊലപ്പെടുത്തിയത്. വയനാട് തലപ്പുഴയില്‍ ഒളിവിൽ കഴിയവെയാണ് പ്രതിയെ പിടിയിലാകുന്നത്.  മദ്യ ലഹരിയിലാണ് പ്രതി കൃത്യം നടത്തിയത് എന്നാണ് റിപ്പോർട്ട്.

കര്‍ണാടകയിലെ കൊലത്തോട് കാപ്പി തോട്ടത്തില്‍ ജോലിക്കെത്തിയതായിരുന്നു ഗീരിഷും കുടുംബവും എന്നാണ് റിപ്പോർട്ട്.  സംഭവം നടന്നത് വ്യാഴാഴ്ചയായിരുന്നു. ഗിരീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഗീരീഷും നാഗിയും ദിനവും തര്‍ക്കം ഉണ്ടാകുമായിരുന്നു. സംഭവ ദിവസമായ വ്യാഴാഴ്ചയും തര്‍ക്കം നടന്നിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ഗീരീഷ് വാള്‍ ഉപയോഗിച്ച് നാഗിയെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തിന് സാക്ഷിയായ മകളേയും നാഗിയുടെ മാതാപിതാക്കളേയും ഇയാള്‍ വെറുതെ വിട്ടില്ല അവരെയും കുത്തിക്കൊന്നു.  ശേഷം അവിടെനിന്നും ഇയാള്‍ രക്ഷപ്പെട്ടിരുന്നു.

Also Read: ഇടവ രാശിക്കാർക്ക് ആശങ്ക ഏറും, കന്നി രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!

നാഗിയേയും മാതാപിതാക്കളേയും ജോലിക്ക് കാണാതായതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇവരെ വീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

തുടർന്ന് കുടക് എസ്പി രാമരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് തലപ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിലാകുന്നത്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News