)
തൃശൂർ: കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. കേസിലെ പ്രതികളായ എട്ട് ബിജെപി പ്രവർത്തകർക്കാണ് തൃശൂർ അഡീഷൻ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ജഡ്ജ് കെ.എം. രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. ബിജെപി പ്രവർത്തകരായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൻ, ബിജു, സതീഷ്, സുനീഷ്, സനീഷ് എന്നിവരാണ് പ്രതികൾ. ഇവർ ഓരോരുത്തരും ഒരു ലക്ഷം രൂപ വീതം പിഴയും നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ബിജുവിന്റെ കുടുംബത്തിന് 5 ലക്ഷം നൽകുകയും വേണം.
കേസിൽ പ്രതികളായ ബിജെപി പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2010 മെയ് 16നാണ് സിപിഎം പ്രവർത്തകനായ ബിജു കൊല്ലപ്പെട്ടത്. തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നിൽ വച്ച് പ്രതികൾ ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആയുധങ്ങളുമായെത്തിയ സംഘം ബിജുവിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ. ആകെ 9 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. വിചാരണയ്ക്കിടെ കേസിലെ 6-ാം പ്രതി രവി മരിച്ചു.
ബിജുവിന്റെ സുഹൃത്ത് ജിനീഷിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ജിനീഷ് ഉൾപ്പെടെ മൊത്തം 24 സാക്ഷികളെയാണ് പ്രോസിക്യൂഷന് ഭാഗത്ത് നിന്നും വിസ്തരിച്ചത്. 82 രേഖകളും വാളുകള്‍ ഉള്‍പ്പെടെ 23 തൊണ്ടി മുതലുകളും അന്വേഷണ സംഘം ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.