Kuruppampady Sexual Assault Case: ‘പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവച്ചു’: കുറുപ്പംപടിയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ അമ്മ റിമാൻഡിൽ

പ്രതി ധനേഷ് വീട്ടിൽ വരുന്ന സമയങ്ങളിൽ തങ്ങളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നെന്നാണ് പെൺകുട്ടികളുടെ മൊഴി.

Written by - Zee Malayalam News Desk | Last Updated : Mar 22, 2025, 08:47 PM IST
  • കേസിൽ വെള്ളിയാഴ്ച അറസ്റ്റിലായ ഇവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
  • പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയാണ് അമ്മയെ റിമാൻഡ് ചെയ്തത്.
  • പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചുമത്തിയാണ് അമ്മയെ അറസ്റ്റ് ചെയ്തത്.
Kuruppampady Sexual Assault Case: ‘പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവച്ചു’: കുറുപ്പംപടിയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ അമ്മ റിമാൻഡിൽ

കൊച്ചി: കുറുപ്പംപടിയിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കുട്ടികളുടെ അമ്മ റിമാൻഡിൽ. കേസിൽ വെള്ളിയാഴ്ച അറസ്റ്റിലായ ഇവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയാണ് അമ്മയെ റിമാൻഡ് ചെയ്തത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചുമത്തിയാണ് അമ്മയെ അറസ്റ്റ് ചെയ്തത്. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവച്ചുവെന്നും കുട്ടികളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്നുമാണ് അമ്മയ്‌ക്കെതിരെയുള്ള കുറ്റങ്ങൾ.

Add Zee News as a Preferred Source

കേസിൽ അറസ്റ്റിലായ പ്രതി ധനേഷ് വീട്ടിൽ വരുന്ന സമയങ്ങളിൽ തങ്ങളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നെന്നാണ് പെൺകുട്ടികളുടെ മൊഴി. പീഡനവിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് കുട്ടികൾ മൊഴി നൽകിയിരുന്നു. പ്രതി ധനേഷും ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിരുന്നു. 

നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് പെൺകുട്ടികളുള്ളത്. മൂന്ന് വർഷം മുൻപാണ് കുട്ടികളുടെ പിതാവ് മരിച്ചത്. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതൽ അടുത്ത ഇയാൾ ശനി, ഞായർ ദിവസങ്ങളിൽ വീട്ടിലെ സ്ഥിര സന്ദർശകനായിരുന്നു.

പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെയാണ് ടാക്സി ഡ്രൈവറായ ധനേഷ് ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം എന്നാണ് റിപ്പോർട്ട്. പെൺകുട്ടികളുടെ സുഹൃത്തുക്കളെ കൂടി ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാൻ കാരണമായത്. ധനേഷും റിമാൻഡിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News