Crime News: ഭാര്യയെ സംശയം; വാടകക്കാരനെ ജീവനോടെ കുഴിച്ചുമൂടി വീട്ടുടമ

Crime News: ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് വാടകക്കാരനെ കൊലപ്പെടുത്തി വീട്ടുടമ

Written by - Zee Malayalam News Desk | Last Updated : Mar 26, 2025, 02:07 PM IST
  • ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം.
  • വാടകക്കാരന് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം.
  • യുവാവിനെ തട്ടിക്കൊണ്ടുപോയി വയലിലെ ഏഴ് അടി താഴ്ചയുള്ള കുഴിയിൽ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.
  • യോഗ അധ്യാപകനായിരുന്ന ജ​ഗ്ദീപാണ് കൊല്ലപ്പെട്ടത്.
Crime News: ഭാര്യയെ സംശയം; വാടകക്കാരനെ ജീവനോടെ കുഴിച്ചുമൂടി വീട്ടുടമ

ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് വാടകക്കാരനെ കൊലപ്പെടുത്തി വീട്ടുടമ. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. വാടകക്കാരന് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം. യുവാവിനെ തട്ടിക്കൊണ്ടുപോയി വയലിലെ ഏഴ് അടി താഴ്ചയുള്ള കുഴിയിൽ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. യോഗ അധ്യാപകനായിരുന്ന ജ​ഗ്ദീപാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ വീട്ടുമയായ ഹർദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

Add Zee News as a Preferred Source

റോഹ്തക്കിലെ ബാബ മസ്ത്നാഥ് സർവകലാശാലയിൽ യോഗ പഠിപ്പിച്ചിരുന്ന ജഗ്ദീപിന് തന്റെ വീടിന്റെ ഒരു ഭാഗം ഇയാൾ വാടകക്ക് നൽകി. പിന്നീട് ഭാര്യയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കൊലപാതകം ആസൂത്രണം ചെയ്തു. ഡിസംബർ 24 ന്, ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഹർദീപും സുഹൃത്തുക്കളും ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയി. ജഗ്ദീപിന്റെ കൈകളും കാലുകളും കെട്ടിയിട്ട് മർദ്ദിക്കുകയും വായ ടേപ്പ് കൊണ്ട് മൂടി ചർഖി ദാദ്രിയിലെ കുഴിയിൽ ജീവനോടെ മൂടുകയും ചെയ്തു.

ചർഖി ദാദ്രിയിലെ പന്തവാസ് ഗ്രാമത്തിൽ 7 അടി ആഴമുള്ള ഒരു കുഴി കുഴിക്കാൻ തൊഴിലാളികളെ ഏൽപ്പിച്ചു. കുഴൽക്കിണറിന് വേണ്ടി കുഴിയെടുക്കുകയാണെന്നാണ് ഇയാൾ പറഞ്ഞത്. കൊലപാതകം നടന്ന് 10 ദിവസത്തിന് ശേഷം ജനുവരി 3 ന് ശിവാജി കോളനി പൊലീസ് സ്റ്റേഷനിൽ ഒരാളെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചു. തുടര്‍ന്ന് അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. 

Trending News