Crime News: യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളി; പ്രതികള്‍ക്ക് ജീവപര്യന്തം

Crime News: ജീവപര്യന്തം തടവിനൊപ്പം 5 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്

Written by - Zee Malayalam News Desk | Last Updated : May 8, 2025, 05:27 PM IST
  • കോട്ടയം മാങ്ങാനത്ത് സന്തോഷ് എന്ന യുവാവിനെയാണ് കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയത്.
  • മുട്ടമ്പലം സ്വദേശി വിനോദ് കുമാർ എന്ന കമ്മൽ വിനോദ്, ഭാര്യ കുഞ്ഞുമോൾ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്
Crime News: യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളി; പ്രതികള്‍ക്ക് ജീവപര്യന്തം

കോട്ടയം: യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികള്‍ക്ക് ജീവപര്യന്തം. ജീവപര്യന്തം തടവിനൊപ്പം 5 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. കോട്ടയം മാങ്ങാനത്ത് സന്തോഷ് എന്ന യുവാവിനെയാണ് കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയത്. മുട്ടമ്പലം സ്വദേശി വിനോദ് കുമാർ എന്ന കമ്മൽ വിനോദ്, ഭാര്യ കുഞ്ഞുമോൾ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം ജില്ലാ സെഷൻസ് കോടതി ജഡ്ജി ജെ നാസറാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്.

Add Zee News as a Preferred Source

Also read- Operation Sindoor: ‘ഓപ്പറേഷൻ സിന്ദൂരിൽ’ കൊല്ലപ്പെട്ടത് 100 ഭീകരർ; സർവകക്ഷിയോഗം അവസാനിച്ചു, സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

2017 ഓഗസ്റ്റ് 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യപ്പാടി സ്വദേശി സന്തോഷ് ഫിലിപ്പിനെയാണ് പ്രതികൾ കൊന്നത്. വിനോദിന്റെ ഭാര്യയുമായി സന്തോഷിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ഭാര്യയുടെ സഹായത്തോടെ മീനടത്തെ വാടക വീട്ടിൽ വിളിച്ച് വരുത്തി തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News