Maharashtra Crime: ജന്മദിനാഘോഷത്തിനിടെ ദളിത് ഫെഡറേഷൻ അധ്യക്ഷനെ കുത്തിക്കൊന്നു

 സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് കൂടുതൽ സേനയെ ഇവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Nov 13, 2025, 10:16 AM IST
  • ജന്മദിനാഘോഷത്തിനിടെ മഹാരാഷ്ട്ര ദളിത് ഫെഡറേഷൻ അധ്യക്ഷൻ ഉത്തം മോഹിതെയെ കുത്തിക്കൊലപ്പെടുത്തി
  • സംഭവത്തെ തുടർന്ന് അക്രമിയെ ജനക്കൂട്ടം തല്ലിക്കൊന്നു
Maharashtra Crime: ജന്മദിനാഘോഷത്തിനിടെ ദളിത് ഫെഡറേഷൻ അധ്യക്ഷനെ കുത്തിക്കൊന്നു

മുംബൈ: ജന്മദിനാഘോഷത്തിനിടെ മഹാരാഷ്ട്ര ദളിത് ഫെഡറേഷൻ അധ്യക്ഷൻ ഉത്തം മോഹിതെയെ കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് അക്രമിയെ ജനക്കൂട്ടം തല്ലിക്കൊന്നു.

Add Zee News as a Preferred Source

Also Read: പൊട്ടിത്തെറിച്ച കാറിൽ ഉണ്ടായിരുന്നത് ഉമർ നബി, ഡിഎൻഎ സ്ഥിരീകരിച്ചു

സാംഗ്ലിയിൽ ജന്മദിനം ആഘോഷിക്കുന്നതിനിടെ അക്രമി മൊഹിതെയുടെ വയറ്റിൽ കുത്തുകയായിരുന്നു. അക്രമി ഷാരൂഖ് ഷെയ്ഖിനെ സംഭവ സ്ഥലത്തുവെച്ച്തന്നെ ജനക്കൂട്ടം തല്ലിക്കൊന്നു.

അക്രമവുമായി ബന്ധപ്പെട്ട് ചുറ്റുമുള്ള പ്രദേശങ്ങളിൽ സംഘർഷാവസ്ഥ ഉണ്ടായി. നിലവിൽ ഇരട്ടക്കൊലപാതകത്തെ കുറിച്ച് വിശ്രാംബാഗ്, സാംഗ്ലി പോലീസ് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് കൂടുതൽ സേനയെ ഇവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.    

Also Read: കർക്കിടക രാശിക്കാർക്ക് ഇന്ന് സന്തോഷം ഏറും; ചിങ്ങ രാശിക്കാർ സംയമനം പാലിക്കുക

സംഭവസ്ഥലത്തുണ്ടായിരുന്ന ഒട്ടേറെപ്പേരെ ചോദ്യം ചെയ്തു വരികയാണെന്നും ആക്രമണത്തിന്റെ പൂർണ വിവരങ്ങൾക്കായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News