)
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ലഹരി എത്തിച്ചിരുന്ന ഒരാളെ കൂടി പിടികൂടി. മുഖ്യപ്രതി അത്താഴക്കുന്ന് സ്വദേശി മജീഫിനെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. അത്താഴക്കുന്ന് സ്വദേശി മജീഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ജയിലിലേക്ക് ലഹരി എറിഞ്ഞ സംഭവത്തിൽ പനങ്കാവ് സ്വദേശി അക്ഷയ് പിടിയിലായിരുന്നു. മജീഫ് ഈ സംഘത്തിലെ പ്രധാനിയാണ്. നിരവധി ലഹരിക്കേസുകളിൽ ഇയാൾ പ്രതിയാണ്.
ജയിലിൽ ഫോൺ ഉപയോഗം മാത്രമല്ല ലഹരി വിൽപ്പനയും നടക്കുന്നുണ്ടെന്ന് അക്ഷയ് പിടിയിലായതിന് പിന്നാലെ പൊലീസിന് വ്യക്തമായിരുന്നു. കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ജയിലിൽ കരിഞ്ചന്തയിൽ മദ്യവും പുകയില ഉൽപ്പന്നങ്ങളും വ്യാപകമായി വിൽപ്പന നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഉഗ്യോഗസ്ഥർ ഇവർക്ക് ഒത്താശ ചെയ്യുന്നതായും സുചനയുണ്ടായിരുന്നു.
നാലായിരം രൂപയാണ് 400 രൂപയുടെ മദ്യത്തിന് ഈടാക്കിയിരുന്നത്. ഒരു കെട്ട് ബീഡിക്ക് 200 രൂപയും, കഞ്ചാവ് ബീഡിക്ക് 500 രൂപയും എന്ന തരത്തിലായിരുന്നു വ്യാപാരം. ജയിലിന് പുറത്ത് നിന്നുള്ള സംഘം ഇവ അകത്തേക്ക് എറിഞ്ഞ് കൊടുക്കും. തടവുകാർക്കിടയിൽ നാലിരട്ടി വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.