)
ആലപ്പുഴ: ആലപ്പുഴയിലും തൃശൂരിലും വൻ ലഹരിവേട്ട. കഞ്ചാവും മെത്താംഫിറ്റമിനുമായിട്ടാണ് യുവാവ് എക്സൈസിൻ്റെ പിടിയിലായത്.
സംഭവത്തിൽ എഴുപുന്ന സ്വദേശി അർജുൻ.കെ.രമേശ് എന്നയാളാണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 3.22 ഗ്രാം മെത്താംഫിറ്റമിനും കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കുത്തിയതോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ്.പി.സി യുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജഗദീശൻ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, വിപിൻ.വി.കെ, അമൽ.കെ.പി, സജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ അനിത, വിധു ഡ്രൈവർ സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അതുപോലെ തൃശൂർ കണ്ണംകുളങ്ങരയിലും 3.5 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിലായി. മണി നായക് ആണ് എക്സൈസന്റെ പിടിയിലായത്. തൃശ്ശൂർ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടറായ സുധീർ.കെ.കെയും സംഘവുമാണ് കേസെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ഉമ്മർ, ഗിരീഷ്.കെ.എസ്, പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്.ടി.ജെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ മുജീബ് റഹ്മാൻ, ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് ദാസ്.പി.ആർ, ഷാജിത്.എൻ.ആർ എന്നിവർ അടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.