അന്വേഷണം പുരോഗമിച്ചപ്പോൾ പരാതിക്കാരൻ തന്നെ കേസിൽ പ്രതിയായി. ശിവേഷിന്റെ പദ്ധതി പ്രകാരം സഹോദരൻ ബെൻസിലും, സുഹൃത്ത് ഷിജുവും ചേർന്നാണ് കവർച്ച നടത്തിയത്

മലപ്പുറം: കോട്ടപ്പടിയിൽ സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. സംഭവത്തിലെ പരാതിക്കാരൻ തന്നെയാണ് കേസിലെ ഒരു പ്രതി. കോട്ടപ്പടി ക്രൗൺ ജ്വല്ലേഴ്സിലെ സ്വർണാഭരണങ്ങളാണ് തട്ടിയെടുത്തത്. തിരൂർക്കാട് സ്വദേശി ശിവേഷ്, ചാപ്പനങ്ങടി സ്വദേശി സുകുമാരൻ എന്നിവരെ ആക്രമിച്ചാണ് പ്രതികൾ സ്വർണം തട്ടിയെടുത്തത്. ബൈക്കിലെത്തിയ രണ്ട് പേർ സ്വർണം തട്ടിയെടുത്തുവെന്നാണ് ജ്വല്ലറി ജീവനക്കാരനായ ശിവേഷ് പരാതി നൽകിയിരുന്നത്.
എന്നാൽ അന്വേഷണം പുരോഗമിച്ചപ്പോൾ പരാതിക്കാരൻ തന്നെ കേസിൽ പ്രതിയായിരിക്കുകയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് ശിവേഷ്. ഇയാളുടെ പദ്ധതി പ്രകാരം ശിവേഷിന്റെ സഹോദരൻ ബെൻസിലും, സുഹൃത്ത് ഷിജുവും ചേർന്നാണ് കവർച്ച നടത്തിയത്. ശിവേഷിനെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് ഇക്കാര്യങ്ങൾ പൊലീസിന് വ്യക്തമായത്. സംഭവത്തിൽ ശിവേഷിനൊപ്പം ബെൻസിലും ഷിജുവും അറസ്റ്റിലായിട്ടുണ്ട്. പോക്സോ അടക്കം 4 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശിവേഷ് എന്നാണ് വിവരം.
വിൽപ്പനക്ക് കൊണ്ടു പോകുകയായിരുന്ന 117 പവൻ സ്വർണമാണ് ശിവേഷിന്റെ നിർദ്ദേശപ്രകാരം ബൈക്കിലെത്തിയ ബെൻസിലും ഷിജുവും ചേർന്ന് തട്ടികൊണ്ടുപോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങൾ വ്യക്തമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.