)
മലപ്പുറം: ജ്യേഷ്ഠന് അനിയനെ കുത്തിക്കൊന്നതായി റിപ്പോർട്ട്. സംഭവം നടന്നത് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു. മരിച്ചത് മൊട പൊയ്ക സ്വദേശി വര്‍ഗീസ് എന്ന ബാബുവാണ്.
പ്രതി ബാബുവിന്റെ സഹോദരന് രാജുവാണ്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. കഴിഞ്ഞ ദിവസം പകല്‍ വര്‍ഗീസിന്റെ വീട്ടിലെത്തിയ രാജു പണം ചോദിക്കുകയും വര്‍ഗീസ് നല്കാന് തയ്യാറാവാത്തതുമാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
തടുർന്ന് രാജു രാത്രിയിൽ മദ്യലഹരിയില്‍ കത്തിയുമായി വര്‍ഗീസിന്റെ വീട്ടിലെത്തി കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ഉടൻതന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.