)
ബെംഗളൂരു: ചിട്ടിക്കമ്പനി നടത്തി കോടിക്കണക്കിനു രൂപയുമായി മലയാളി ദമ്പതിമാർ മുങ്ങിയതായി പരാതി. ബെംഗളൂരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരുടെ പേരിലാണ് പരാതി ലഭിച്ചിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഇവരുടെ പേരിൽ രാമമൂർത്തി നഗർ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ബുധനാഴ്ച മുതൽ കാണാനില്ലെന്നാണ് പരാതി. ഇവർ വീടും വാഹനവും വിറ്റശേഷം മുങ്ങിയെന്നാണ് പരാതി. ഇവരുടെ ഫോൺ സ്വിച്ച് ഓഫാണ്.
കമ്പനിയുടെ ഓഫീസിൽ ഏതാനും ജീവനക്കാരുണ്ടെങ്കിലും അവർക്ക് ഉടമയെ ഇവരെപ്പറ്റി വിവരമില്ലെന്നാണ് പറയുന്നത്. തുടർന്ന് നിക്ഷേപകർ പോലീസിനെ സമീപിക്കുകയായിരുന്നു. ആദ്യം പരാതി നൽകിയത് രാമമൂർത്തി നഗർ സ്വദേശിയായ റിട്ട. ജീവനക്കാരനാണ്. തനിക്കും ഭാര്യക്കും റിട്ടയർമെന്റ് ആനുകൂല്യമായി കിട്ടിയ തുകയും ബന്ധുക്കളോടും സുഹൃത്തുക്കളോടും വാങ്ങിയ തുകയുമുൾപ്പെടെ 70 ലക്ഷം രൂപ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചതായി അയാൾ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിവാളിൽ കൂടുതൽ നിക്ഷേപകർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടോടെ 265 പേർ പരാതിയുമായെത്തിയെന്നാണ് ഇതുമായി ബന്ധപ്പെട്ട അധികൃതർ പറയുന്നത്. ഇവർ 100 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായിട്ടാണ് സംശയം. പണം നഷ്ടമായവരിൽ ഭൂരിഭാഗവും മലയാളികളാണ്. ഇരുപത് വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയിരുന്നത്.
ഇവർ താമസിച്ചിരുന്ന ഫ്ലാറ്റടക്കം വിൽപ്പന നടത്തിയാണ് മുങ്ങിയതെന്നാണ് റിപ്പോർട്ട്. ഇക്കാര്യം കമ്പനിയിലെ ജീവനക്കാർ പോലുമറിഞ്ഞിരുന്നില്ല എന്നാണ് 9 വർഷമായി രാമമൂർത്തി നഗറിലെ എ&എ ചിട്ട് ഫണ്ട്സിൽ ജോലി ചെയ്തിരുന്ന ജീവനക്കാരി പറയുന്നത്. ചിട്ടികമ്പനിക്കെതിരെ ഇതുവരെ പരാതി നൽകിയിരിക്കുന്നത് 265 പേരാണ്. കേസെടുത്ത രാമമൂർത്തി നഗർ പോലീസ് പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുന്നുണ്ട്. രേഖകളിൽ 1300 ഓളം ഇടപാടുകാരുള്ളതിനാൽ തട്ടിപ്പിന്റെ അളവ് ഇനിയും കൂടിയേക്കും എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.