)
ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മലയാളി ക്രിക്കറ്റ് പരിശീലകൻ ബെംഗളൂരിൽ അറസ്റ്റിൽ. സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്.
യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തതിനെ തുടർന്ന് അഭയ് കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പത്തുവയസുകാരിക്ക് കോച്ചിങ് നൽകാനെത്തി അടുപ്പം സ്ഥാപിച്ചെന്നും ഗർഭിണിയായപ്പോൾ ഉപേക്ഷിച്ചു മുങ്ങിയെന്നുമുല്ല യുവതിയുടെ പരാതിയിലാണ് ഇയാൾക്കെതിരെയുള്ള പരാതി. പോലീസ് കേസെടുത്തതിന് പിന്നാലെ നാട്ടിലായിരുന്നു അഭയ് മാത്യു മടങ്ങിയെത്തി കീഴടങ്ങുകയായിരുന്നു. നിലവിൽ അഭയ് മാത്യുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പത്തു വയസുകാരിക്ക് ബാറ്റ് വാങ്ങാൻ 2000 രൂപ നൽകി സഹായിച്ചുകൊണ്ടാണ് അഭയ് മാത്യു യുവതിയുമായി ബന്ധം സ്ഥാപിച്ചത്. ഭർത്താവുമായുള്ള യുവതിയുടെ ആകർച്ച അറിഞ്ഞ അഭയ് മാത്യു വിവാഹമോചനത്തിന് യുവതിയെ സഹായിക്കുകയും പിന്നീട് വാടകവീട് തരപ്പെടുത്തി നൽകുകയും ചെയ്തു. യുവതിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയ അഭയ് മാത്യുവിന്റെ ഒപ്പമായിരുന്നു യുവതി രണ്ടു വർഷമായി കഴിഞ്ഞിരുന്നത്. ഇതിനിടയിൽ ഗർഭിണി ആയതിനെ തുടർന്ന് യുവതി വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ അഭയ് മാത്യു നാട്ടിലേക്ക് മുങ്ങുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ പറയുന്നത്. തന്റെ സ്വകാര്യ ദൃശ്യങ്ങളും ഇയാളുടെ കയ്യിലുണ്ടെന്ന് യുവതി പരാതിയിൽ ഉന്നയിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.