)
കൊച്ചി: നെട്ടൂരിൽ കുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. മലപ്പുറം ചങ്ങരംകുളം പന്താവൂർ ചെറുപറമ്പിൽ സുധീഷാണ് (28) പിടിയിലായത്. ഇയാൾ പാലാരിവട്ടത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസിൽ പഠിക്കുന്ന 2 കുട്ടികളെയാണ് ഇയാൾ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. മിട്ടായി വാങ്ങിച്ച് കുട്ടികൾക്ക് നൽകി തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തി. തങ്ങളെ പിന്തുടർന്നെത്തിയ ഇയാളെ ഭയന്ന് കുട്ടികൾ വീട്ടിലേക്ക് ഓടി കയറുകയായിരുന്നു. തുടർന്ന് കുട്ടികൾക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തി. കുട്ടികളുടെ നിലവിളി കേട്ട് ഓടി അമ്മ വന്നപ്പോഴേക്കും ഇയാൾ സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചിരുന്നതിനാൽ പ്രതിയാരെന്ന് കണ്ടെത്തുക എന്നത് വളരെ ദുഷ്കരമായ ശ്രമമായിരുന്നു. മഴ പെയ്തിരുന്നതിനാൽ വാഹനത്തിന്റെ നമ്പറും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. സിസിടിവി ക്യാമറകൾ പരിശോധിച്ചും ഇയാൾ വന്ന വാഹനത്തിന്റെ മോഡൽ വച്ചുള്ള കേരളത്തിലെ മുഴുവൻ സ്കൂട്ടറുകളുടെ വിവരങ്ങൾ ശേഖരിച്ചുമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
സ്ത്രീയുടെ മുഖത്ത് കുരുമുളക് സ്പ്രേയടിച്ച് മാല കവരാൻ ശ്രമിച്ച കേസ് സുധിഷിനെതിരെ പാലാരിവട്ടം പോലീസ് സ്റ്റേഷനിലുണ്ട്. എറണാകുളം ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. എറണാകുളം എസിപി രാജ്കുമാറിന്റെ മേൽനോട്ടത്തിൽ, പനങ്ങാട് സിഐ സാജു ആന്റണി, എസ് ഐ മുനീർ എം എം, പോലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.