)
കൊല്ലം: കൊല്ലത്ത് ബസ്സില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതിയെ പിടികൂടി. മൈലക്കാട് സ്വദേശി സുനിൽ ആണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് പുലർച്ചെയാണ് പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ ദിവസം കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാൾ ബസിൽ വച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്. യുവതി ഇത് മൊബൈലിൽ പകർത്തുകയും ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
തിങ്കളാഴ്ച രാത്രി 10.50നാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്.
അതേസമയം തിരുവനന്തപുരത്ത് ബസ്സിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം നടത്തി ലൈംഗിക ചേഷ്ടകാണിച്ച പ്രതിക്ക് രണ്ടുവർഷം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. നെടുമങ്ങാട് ആനാട് കല്ലിയോട് തീർത്ഥങ്കര സ്വദേശി അനിൽകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകാനും പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.