Rape Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 43 കാരൻ അറസ്റ്റിൽ

Crime News: പ്രതിയുടെ വാഹനത്തിൽ കുട്ടിയെ കയറ്റി കൊണ്ടുപോയതിനു ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചും പിന്നീട് വാഹനത്തിൽ വെച്ചും പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. 

Written by - Zee Malayalam News Desk | Last Updated : Jun 10, 2025, 12:57 PM IST
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 43 കാരൻ അറസ്റ്റിൽ
  • തൃശൂർ പെരുമ്പിലാവ് സ്വദേശിയാണ് പോലീസ് പിടിയിലായത്
Rape Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 43 കാരൻ അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 43 കാരൻ അറസ്റ്റിൽ. തൃശൂർ പെരുമ്പിലാവ് സ്വദേശിയാണ്  പോലീസ് പിടിയിലായത്. 

Also Read: 10 വിവാഹങ്ങളും സ്നേഹത്തിന് വേണ്ടി മാത്രം; രേഷ്മയുടെ മൊഴി പുറത്ത്

പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലാണ് പെരുമ്പിലാവ് കൊരട്ടിക്കര പ്രിയദർശിനി നഗറിൽ താമസിക്കുന്ന റഷീദിനെ പോലീസ് പിടികൂടിയത്. പ്രതിയുടെ വാഹനത്തിൽ കുട്ടിയെ കയറ്റി കൊണ്ടുപോയതിനു ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചും പിന്നീട് വാഹനത്തിൽ വെച്ചും പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. 

Also Read: കേതുവിന്റെ കൃപയാൽ 2026 വരെ ഇവർ പൊളിക്കും; ലഭിക്കും ധനവും സ്ഥാനമാനങ്ങളും

സംഭവം കുട്ടി അധ്യാപകരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അധ്യാപകർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പരാതി പോലീസിന് കൈമാറി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News