അസം: ദിസ്പൂരിൽ നടന്ന ഓപ്പറേഷനുകളിൽ 1.3 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടിയതായി റിപ്പോർട്ട്. ബസിഷ്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖാനാപാരയിൽ നടത്തിയ റെയ്ഡിലാണ് ഹെറോയിൻ പിടികൂടിയത്.
Also Read: ജന്മദിനാഘോഷത്തിനിടെ ദളിത് ഫെഡറേഷൻ അധ്യക്ഷനെ കുത്തിക്കൊന്നു
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. 12 സോപ്പ് ബോക്സുകളിൽ ഒളിപ്പിച്ച നിലയിൽ 138 ഗ്രാം ഹെറോയിനും ഒരു മൊബൈൽ ഫോണും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവൾ മണിപ്പുരിലെ ചുരാചന്ദ്പൂർ സ്വദേശികളാണെന്നാണ് വിവരം.
Also Read: ഗജകേസരി യോഗത്താൽ പുതുവർഷത്തിൽ ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സമ്പത്തും!
അസമിൽ ലഹരിവേട്ട നടത്തിയ അതേ പ്രദേശത്ത് നടത്തിയ റെയ്ഡിൽ ഒരു വാടക വീട്ടിൽ നിന്നും രണ്ടാമത്തെ പ്രതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് റിപ്പോർട്ട്. ഇവരിൽ നിന്ന് രണ്ട് പെട്ടി പുകയില, 22 ഗ്രാം ഹെറോയിൻ, മൂന്ന് മൊബൈൽ ഫോണുകൾ, 13,000 രൂപ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഈ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 1.3 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് പോലീസ് പിടികൂടിയതെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









