Man Arrested In Kochi: നോർത്ത് പോലീസാണ് പ്രബിൻ അലക്സാണ്ടറെ അറസ്റ്റ് ചെയ്തത്. അഭിഭാഷകനെ കാണാൻ എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൊച്ചി: കൊച്ചിയിൽ 14 വയസുകാരന് നിർബന്ധിച്ച് ലഹരി നൽകിയ കേസിൽ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്സാണ്ടറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷകനെ കാണാൻ എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നോർത്ത് പോലീസാണ് പ്രബിൻ അലക്സാണ്ടറെ അറസ്റ്റ് ചെയ്തത്. പതിനാലുകാരന് നിർബന്ധിച്ച് ലഹരി നൽകിയെന്ന് പരാതി നൽകിയ കുടുംബത്തെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടിയുടെ രണ്ടാനച്ഛന് കൊല്ലാതെ വിടില്ലെന്ന രജനികാന്തിന്റെ സിനിമാ ഡയലോഗ് അടങ്ങുന്ന വീഡിയോ വാട്സാപ്പിലൂടെ അയച്ച് ഭീഷണിപ്പെടുത്തി.
കുട്ടിക്ക് ലഹരി നിർബന്ധിച്ച് നൽകിയതായി പരാതി നൽകിയതിന് പിന്നാലെ അമ്മൂമ്മയും ആൺ സുഹൃത്തും സ്കൂളിലെത്തിയതായും പിതാവ് ആരോപിച്ചു. കുട്ടിയുടെ അമ്മൂമ്മയുടെ ഫോണിൽ നിന്നാണ് കുട്ടിയുടെ രണ്ടാനച്ഛന്റെ ഫോണിലേക്ക് വാട്സാപ്പ് വീഡിയോ അയച്ചത്.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രതി കുട്ടിയുടെ അച്ഛൻറെ ഫോണിലേക്ക് ഭീഷണി സന്ദേശം അയച്ചത്. വാട്സാപ്പ് ഉപയോഗിക്കാൻ അറിയാത്ത അമ്മൂമ്മയുടെ ഫോണിൽ നിന്ന് പ്രബിൻ ആണ് വീഡിയോ അയച്ചതെന്നാണ് കുടുംബം പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.