Delhi Crime: വാഹനം ഇടിച്ചതിനെ തുടർന്നുണ്ടായ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു, സംഭവം ഡൽഹിയിൽ

Crime News: സംഭവ സ്ഥലത്തെത്തിയ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ഇരുചക്ര വാഹന യാത്രികന്‍ വടികൊണ്ട് വികാസിനെയും സുമിത്തിനെയും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

Written by - Ajitha Kumari | Last Updated : Jul 31, 2025, 02:31 PM IST
  • വാഹനം ഇടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു
  • മരിച്ചത് ഫരീദാബാദ് സ്വദേശിയായ വികാസ് ആണ്. സംഭവം നടന്നത് ഗാസിപുരില്‍ ഇന്നലെ രാത്രിയോടെ ആയിരുന്നു.
Delhi Crime: വാഹനം ഇടിച്ചതിനെ തുടർന്നുണ്ടായ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു, സംഭവം ഡൽഹിയിൽ

ന്യൂഡൽഹി: വാഹനം ഇടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു.  മരിച്ചത് ഫരീദാബാദ് സ്വദേശിയായ വികാസ് ആണ്.  സംഭവം നടന്നത് ഗാസിപുരില്‍ ഇന്നലെ രാത്രിയോടെ ആയിരുന്നു. 

Add Zee News as a Preferred Source

Also Read: ആസൂത്രിത നീക്കത്തിന് തെളിവുണ്ട്, നിയമപരമായി മുന്നോട്ട് പോകും; പരാതിയിൽ പ്രതികരിച്ച് വേടൻ

വികാസ് ജന്മദിനം ആഘോഷിക്കുന്നതിനായി സുഹൃത്തായ സുമിത്തിനൊപ്പം പുറത്തുപോയതായിരുന്നു. ഇതിനിടെയാണ് ഇരുവരും സഞ്ചരിച്ചിരുന്ന കാറില്‍ ഒരു ഇരുചക്രവാഹനം ഇടിച്ചത്. ഇടിച്ചിട്ടും നിര്‍ത്താതെ പോയ വാഹനത്തെ വികാസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് വികാസും വാഹനയാത്രികനായ ആളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും. വാക്കുതര്‍ക്കം മുറുകിയതോടെ ഇരുചക്ര വാഹനയാത്രികന്‍ തന്റെ സുഹൃത്തുകളെ വിളിച്ചുവരുത്തുകയുമായിരുന്നു. 

സംഭവ സ്ഥലത്തെത്തിയ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ഇരുചക്ര വാഹന യാത്രികന്‍ വടികൊണ്ട് വികാസിനെയും സുമിത്തിനെയും അടിച്ച് പരിക്കേല്‍പ്പിക്കുകയും വികാസിന് കത്തികൊണ്ട് നിരവധി തവണ കുത്തുകയുമായിരുന്നു. അതിനുശേഷം സംഘം കടന്നു കളയുകയായിരുന്നു.

Also Read: ദ്വിദ്വാദശ രാജയോഗം: നാളെ മുതൽ ഈ രാശിക്കാരുടെ ഭാഗ്യം മാറി മറിയും, നിങ്ങളും ഉണ്ടോ?

ഗുരുതരമായി പരിക്കേറ്റ സുമിത്ത് നിലവിൽ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നോയിഡയിലെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി നോക്കിയിരുന്ന വികാസിന്റെ കല്ല്യാണം അടുത്തിടെയാണ് നിശ്ചയിച്ചത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News