Alappuzha Crime News: ഭാര്യയെ മറ്റൊരു വിവാഹംകഴിച്ചുകൊടുത്തു; ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ച പ്രതിക്ക് തടവ് ശിക്ഷ

2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.  

Written by - Zee Malayalam News Desk | Last Updated : May 29, 2025, 04:49 PM IST
  • പ്രതിയുമായി പിണങ്ങി ഭാര്യ സ്വന്തം വീട്ടില്‍ പോയി നിന്ന സമയത്താണ് സംഭവം നടന്നത്.
  • തുടര്‍ന്ന് തന്റെ ഭാര്യയെ മറ്റൊരാൾക്ക് വിവാഹം കഴിപ്പിച്ച് കൊടുത്തുവെന്ന് പറഞ്ഞാണ് ഭാര്യയുടെ സഹോദരനായ കോടംതുരുത്ത് കൂവക്കാട്ടു തറയില്‍ ശശിയെ പ്രതി ആക്രമിച്ചത്.
  • ഓഗസ്റ്റ് 24ന് പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണം നടത്തിയത്.
Alappuzha Crime News: ഭാര്യയെ മറ്റൊരു വിവാഹംകഴിച്ചുകൊടുത്തു; ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ച പ്രതിക്ക് തടവ് ശിക്ഷ

ആലപ്പുഴ: ഭാര്യയെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചുകൊടുത്തെന്ന് ആരോപിച്ച് ഭാര്യാസഹോദരനെ കൊല്ലാന ശ്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ. കുത്തിയതോട് സ്വദേശി സോമൻ എന്നയാൾക്ക് 17 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയുമാണ് ശിക്ഷവിധിച്ചത്. പിഴയൊടുക്കാത്തപക്ഷം ഇയാൽ 15 മാസം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ചേര്‍ത്തല അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. ലക്ഷ്മിയാണ് കേസിൽ ശിക്ഷ വിധിച്ചത്.

Add Zee News as a Preferred Source

2022 ഓഗസ്റ്റിലാണ് കുത്തിയതോട് പോലീസ് സ്റ്റേഷനിൽ സോമനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 450, 326, 307 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് സോമനെതിരെ ചുമത്തിയത്. എല്ലാംകൂടി ഒന്നിച്ച് 6 വര്‍ഷത്തെ ശിക്ഷ അനുഭവിക്കേണ്ടി വരും. കേസിൽ ദൃക്‌സാക്ഷികളില്ലാതിരുന്നതിനാല്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 

Also Read: MSC Elsa 3 Ship: 'എം എസ് സി എല്‍സ 3' അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ; നടപടി പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത്

പ്രതിയുമായി പിണങ്ങി ഭാര്യ സ്വന്തം വീട്ടില്‍ പോയി നിന്ന സമയത്താണ് സംഭവം നടന്നത്. തുടര്‍ന്ന് തന്റെ ഭാര്യയെ മറ്റൊരാൾക്ക് വിവാഹം കഴിപ്പിച്ച് കൊടുത്തുവെന്ന് പറഞ്ഞാണ് ഭാര്യയുടെ സഹോദരനായ കോടംതുരുത്ത് കൂവക്കാട്ടു തറയില്‍ ശശിയെ പ്രതി ആക്രമിച്ചത്. ഓഗസ്റ്റ് 24ന് പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണം നടത്തിയത്. വീട്ടില്‍ക്കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ശശിയെ വിളിച്ചുണര്‍ത്തി വെട്ടുകത്തികൊണ്ട് തലയ്ക്കുവെട്ടുകയായിരുന്നു. ശശിയുടെ തലയോട്ടിയിലും മുഖത്തും ആഴത്തില്‍ മുറിവേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെയാണ് ഇയാൾ രക്ഷപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെ ശശിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി.

ആക്രമണം നടത്തി ഒളിവില്‍പ്പോയ പ്രതിയെ ഇടുക്കിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. 29 സാക്ഷികൾ 39 രേഖകൾ ആറ് മറ്റു തെളിവുകൾ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. രാധാകൃഷ്ണനാണ് ഹാജരായത്. കുത്തിയതോട് സബ് ഇന്‍സ്‌പെക്ടറായിരുന്ന എ. ഫൈസലാണ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News