Varkala Murder Case: ഭാര്യാ സഹോദരനെ വെട്ടിക്കൊന്ന് യുവാവ്; ഭാര്യ ഗുരുതരാവസ്ഥയിൽ

Crime News: ഉഷാ കുമാരിയുടെ ഭര്‍ത്താവ് ഷാനിക്കായി വര്‍ക്കല പോലീസ് കനത്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 14, 2025, 07:14 AM IST
  • വര്‍ക്കല പുല്ലാനിക്കോടില്‍ ഭാര്യാ സഹോദരനെ യുവാവ് വെട്ടിക്കൊന്നു
  • ഗുരുതരമായി പരിക്കേറ്റ ഭാര്യ ഉഷാകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്
Varkala Murder Case: ഭാര്യാ സഹോദരനെ വെട്ടിക്കൊന്ന് യുവാവ്; ഭാര്യ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: വര്‍ക്കല പുല്ലാനിക്കോടില്‍ ഭാര്യാ സഹോദരനെ യുവാവ് വെട്ടിക്കൊന്നതായി റിപ്പോർട്ട് . ഗുരുതരമായി പരിക്കേറ്റ ഭാര്യ ഉഷാകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Add Zee News as a Preferred Source

Also Read: ഇന്റർപോൾ തേടിയ ക്രിമിനൽ കേരള പോലീസിന്റെ പിടിയിൽ; വർക്കലയിലെ റിസോർട്ടിൽ താമസിച്ചിരുന്നത് രാജ്യാന്തര ക്രിപ്റ്റോ കറൻസി കുറ്റവാളി

കൊല്ലപ്പെട്ടത് 54 കാരനായ സുനില്‍ ദത്താണ്. സംഭവത്തിൽ ഉഷാ കുമാരിയുടെ ഭര്‍ത്താവ് ഷാനിക്കായി വര്‍ക്കല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്ന ഉടനെ സുനില്‍ ദത്തിനേയും ഉഷാ കുമാരിയേയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുനില്‍ ദത്ത് മരണപ്പെടുകയായിരുന്നു.

ഉഷാകുമാരിയും ഭർത്താവ് ഷാനിയും കുറച്ചുനാളുകളായി അകന്ന് താമസിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം കുടുംബ വീട്ടില്‍ എത്തിയ ഷാനിയും രണ്ട് സുഹൃത്തുക്കളും ഉഷാകുമാരിയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ഉഷയുടെ സഹോദരന്‍ സുനില്‍ ദത്ത് പ്രശ്‌നത്തില്‍ ഇടപെടുകയുമുണ്ടായി. തുടർന്ന് തര്‍ക്കം രൂക്ഷമാകുകയും ഇതോടെ ഷാനി ഇരുവരേയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. 

Also Read: കർക്കടക രാശിക്കാർ പെട്ടെന്നുള്ള തീരുമാനങ്ങൾ ഒഴിവാക്കുക, മീന രാശിക്കാർക്ക് നല്ല ദിനം, അറിയാം ഇന്നത്തെ രാശിഫലം!

ആക്രമണത്തിൽ സുനില്‍ ദത്തിന്റെ കഴുത്തിനും കാലിനും ഗുരുതരമായി വെട്ടേട്ടിരുന്നു. തലയ്ക്ക് വെട്ടേറ്റ ഉഷാകുമാരിയെ പാരിപ്പള്ളിയില്‍ നിന്ന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News