)
തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കേബിൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തി ഭർത്താവ്. ഇതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിലാണ് സംഭവം.
കരകുളം ഹൈസ്കൂളിന് സമീപം അനുഗ്രഹ ഭവനിൽ ജയന്തിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഭാസുരേന്ദ്രൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആശുപത്രിയുടെ അഞ്ചാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
അലുമിനിയം ഷീറ്റിൽ തട്ടി കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ഭാസുരേന്ദ്രൻ ചികിത്സയിലാണ്. ജയന്തി വർഷങ്ങളായി വൃക്ക രോഗത്തിന് ചികിത്സ തേടുകയാണ്. ഇതുമായി ബന്ധപ്പെട്ട ഓപ്പറേഷനും ചികിത്സകൾക്കുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. കുറച്ച് ദിവസങ്ങളിലായി ജയന്തി ചികിത്സയിലായിരുന്നു. ഭർത്താവ് ഭാസുരേന്ദ്രനാണ് കൂടെയുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ ജയന്തിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭാസുരേന്ദ്രൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ജയന്തിയുടെ ദീർഘനാളായുള്ള ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. ഭാസുരേന്ദ്രനിൽ നിന്ന് മൊഴിയെടുക്കാൻ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.