)
കണ്ണൂര്‍: കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീവെച്ചു. ഉരുവച്ചാല്‍ സ്വദേശി പ്രവീണയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി ജിതേഷാണ് പ്രവീണയെ ആക്രമിച്ചത്. ഇന്ന് ഉച്ച തിരിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവം നടക്കുമ്പോള്‍ യുവതിയും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വെള്ളം ചോദിച്ചാണ് ജിതേഷ് പ്രവീണയുടെ വീട്ടിലെത്തിയത്. ശേഷം വീടിന്റെ പിന്‍ഭാഗത്ത് വര്‍ക്ക് ഏരിയയില്‍വെച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് തീയണച്ചത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
പ്രവീണയും ജിതേഷും തമ്മില്‍ നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.