കൊല്ലം: കൊല്ലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നതിന് പിന്നാലെ വീണ്ടും ആക്രമണം. ഓച്ചിറ വവ്വാക്കാവിൽ അനീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെയാണ് സംഭവം. സുഹൃത്തിനൊപ്പം നടന്നു പോകുമ്പോൾ കാറിലെത്തിയ സംഘം അനീറിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം തുടങ്ങി.
കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷ് സന്തോഷ് കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിന് പിന്നാലെയാണ് വീണ്ടുമൊരു ആക്രമണം ഉണ്ടായത്. സന്തോഷിനെ കൊലപ്പെടുത്തിയ അതേ സംഘമാണ് അനീറിനേയും ആക്രമിച്ചതെന്നാണ് സൂചന. അരമണിക്കൂറിൻ്റെ ഇടവേളയിലാണ് രണ്ട് ആക്രമണങ്ങളും നടന്നത്. ആക്രമണങ്ങൾക്ക് പിന്നിൽ ഗുണ്ടാ കുടിപ്പകയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
Also Read: Kollam Murder: കൊല്ലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് വധശ്രമക്കേസിലെ പ്രതി
കാറിലെത്തിയ സംഘമാണ് സന്തോഷിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവ സമയത്ത് സന്തോഷിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. അക്രമികൾ സന്തോഷിന്റെ കാല് വെട്ടിമാറ്റുകയായിരുന്നു. തുടർന്ന് രക്തം വാർന്നാണ് സന്തോഷ് മരിച്ചതെന്നാണ് നിഗമനം. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. 2014ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലാണ് സന്തോഷ് പ്രതിയായിട്ടുള്ളത്. ഈ സംഭവവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









