തൃശൂർ: ഭക്ഷണം പാകം ചെയ്യുന്നതിലുള്ള തർക്കത്തെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു. തൃശൂർ കൊരട്ടിയിലാണ് സംഭവം. ആനക്കപ്പിള്ളി സ്വദേശി സുധാകരൻ (65) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ശശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പാചകം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സുഹൃത്തുക്കളായ ശരിയും സുധാകരനും പാണേലി രാജപ്പന്റെ വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടയിലാണ് സംഭവം. മദ്യം വാങ്ങി വന്ന ശേഷം മൂന്നുപേരും സുധാകരനോട് ഭക്ഷണം പാചകം ചെയ്യുന്നതിനെപ്പറ്റി പറഞ്ഞു. സുധാകരൻ പച്ചമുളകും ഇഞ്ചിയും അരിയുന്നതിനുള്ള കത്തിയുമായി രാജപ്പന്റെ വീട്ടിലെത്തി. തുടർന്ന് മൂന്നുപേരും ചേർന്ന് കുറച്ചു മദ്യം കഴിച്ചു. പിന്നെയും മദ്യം കഴിക്കാന്‍ തുടങ്ങിയതോടെ ഭക്ഷണം പാചകം ചെയ്യുന്നതിനെ ചൊല്ലി തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് കത്തികുത്തിലേക്ക് എത്തുകയായിരുന്നു. സുധാകരന് കഴുത്തിലാണ് കുത്തേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









