Crime News: കരിക്കോട് സ്വദേശി റോയി എന്നു വിളിക്കുന്ന ലിഞ്ചുവാണ് സഹോദരന്റെ കുത്തേറ്റ് മരിച്ചത്.

കൊല്ലം: അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ നടന്ന കത്തിക്കുത്തിൽ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു. സംഭവം നടന്നത് കൊല്ലം കരിക്കോടാണ്.
കരിക്കോട് സ്വദേശി റോയി എന്നു വിളിക്കുന്ന ലിഞ്ചുവാണ് സഹോദരന്റെ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9:45 ഓടെ ആയിരുന്നു സംഭവം.ഒട്ടേറെ കേസുകളിൽ പ്രതിയാണ് മരിച്ച ലിഞ്ചുവെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല മദ്യപിച്ചെത്തുന്ന സഹോദരങ്ങൾ തമ്മിൽ എന്നും വഴക്കുണ്ടാകാറുണ്ട്. ചൊവ്വാഴ്ച രാത്രിയും വീടിനുമുന്നിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ഇതിനിടയിൽ ജിഞ്ചു കയ്യിൽ കിട്ടിയ കത്തികൊണ്ട് ലിഞ്ചുവിനെ കുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. കത്തിക്കുത്തിൽ പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
ഇവരുടെ അച്ഛനായ തങ്കച്ചൻ സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷനു കീഴിൽ കരിക്കോട്ട് പ്രവർത്തിക്കുന്ന വെയർഹൗസിലെ ലോഡിങ് തൊഴിലാളിയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഈ ജോലി മൂത്തമകനായ ലിഞ്ചുവീണ് ലഭിച്ചു. ഇതിൽ പ്രകോപിതനായ ജിഞ്ചു ജോലി തനിക്കു വേണമെന്നാവശ്യപ്പെട്ട് കുറച്ചുനാളായി വഴക്കുണ്ടാക്കിയിരുന്നു. ജോലിയുടെ പേരിലുണ്ടായ തർക്കമാണ് ആക്രമണത്തിലും ഒടുവിൽ അത് കൊലപാതകത്തിലും കലാശിച്ചതിന്നാൻ പോലീസ് പറയുന്നത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.