)
എറണാകുളം: മുനമ്പം പള്ളിപ്പുറത്ത് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്. കൊല്ലപ്പെട്ടത് പനമ്പള്ളി നഗര്‍ സ്വദേശി പ്രീതയാണ്. പ്രീതയുടെ ഒപ്പം താമസിച്ചിരുന്ന ആളാണ് പ്രതി.
പള്ളിപ്പുറം സ്വദേശി തൈപ്പറമ്പില്‍ വീട്ടില്‍ തോമസിന്റെ മകന് സുരേഷാണ് പ്രീതയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ സുരേഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഏഴര മണിയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള നടു റോഡില്‍ വെച്ചാണ് സുരേഷ് പ്രീതയെ കത്തി ഉപയോഗിച്ച് കുത്തിയതെന്നാണ് റിപ്പോർട്ട്. കുത്തേറ്റ പ്രീത തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയും തുടർന്ന് ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രീതയെ കത്തികൊണ്ട് കുത്തിയശേഷം പ്രതിയായ സുരേഷ് മുനമ്പം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. കൊല്ലപ്പെട്ട പ്രീതയുടെ മൃതദേഹം കുഴിപ്പള്ളി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയായ സുരേഷ് പെയിന്റിങ് തൊഴിലാളിയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും ഒരുമിച്ചായിരുന്നു താമസം എന്നാണ് റിപ്പോർട്ട്. ഭാര്യ മരിച്ച ശേഷം സുരേഷ് പ്രീതയുമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയിരുന്നു. പ്രീതയിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇവർക്ക് രണ്ടുപേർക്കും സമീപവാസികളുമായി വലിയ അടുപ്പം ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.