Hyderabad Crime News: പ്രതിയുടെ അനന്തരവൾ രാജേശ്വരിയുടെ വീട്ടിൽ 14 വയസ്സുള്ള മകളുടെ പിറന്നാൾ ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.

ഹൈദരാബാദ്: വിവാഹേതര ബന്ധമെന്ന സംശയത്താൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ബന്ധുവിന്റെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്.
അകന്ന് കഴിയുകയായിരുന്ന ഭാര്യയെയാണ് ഭർത്താവ് കുത്തിക്കൊന്നത്. സംഭവത്തിൽ ഭർത്താവ് ശ്രീനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനുവിന്റെ അനന്തരവളായ രാജേശ്വരിയുടെ വീട്ടിൽ വെച്ചായിരുന്നു ഭാര്യയായ സമ്മക്കയെ ഇയാൾ കൊലപ്പെടുത്തിയത്. വീട്ടിൽ വച്ച് നടന്നത് രാജേശ്വരിയുടെ മകളുടെ പിറന്നാൾ ആഘോഷമായിരുന്നു.
വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം ശ്രീനുവും സമ്മക്കയും അകന്നാണ് കഴിഞ്ഞിരുന്നത്. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്നാണ് സമ്മക്ക താമസം മാറ്റിയത്. പിറന്നാൾ ആഘോഷത്തിന്റെ കേക്ക് മുറിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു എല്ലാവരും. കേക്കുമുറിക്കൽ ചടങ്ങിന്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു സമ്മക്ക. ഈ സമയത്താണ് ശ്രീനു സമ്മക്കയുടെ കഴുത്തിൽ കത്തി കുത്തിയിറക്കിയത്.
സമ്മക്കയുടെ കഴുത്തിന് മൂന്നുതവണ കുത്തേറ്റു. വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകമെന്നാണ് റിപ്പോർട്ട്. സമ്മക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം ശ്രീനുവിന് നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ പല തവണ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനെ തുടർന്നാണ് ഇവർ മാറി താമസിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.